മകൾക്കൊപ്പം നടന്നുവന്ന യുവതിയെ ബൈക്കിലെത്തി ചുംബിച്ച് കടന്നുകടഞ്ഞ യുവാവ് അറസ്റ്റിൽ

മീററ്റ്: മകൾക്കൊപ്പം നടന്നുവന്ന യുവതിയെ ബൈക്കിലെത്തി ചുംബിച്ച് കടന്നുകടഞ്ഞ യുവാവ് അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മീററ്റിലെ ലിസാരി ഗേറ്റ് ഭാഗത്ത് വച്ച് മെയ് 20 നടന്ന അതിക്രമത്തിന്റെ വീഡിയോ വലിയ രീതിയിൽ സൈബറിടങ്ങളിൽ ചർച്ചയായിരുന്നു. സ്ത്രീ സുരക്ഷയേ ചൊല്ലിയുള്ള വ്യാപക ചർച്ചയ്ക്ക് കാരണമായ വീഡിയോയിൽ യുവതിയോട് അതിക്രമം ചെയ്ത യുവാവിനെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

രജിസ്ട്രേഷൻ നമ്പർ മറച്ച ബൈക്കുമായി അധികം ആളില്ലാത്ത തെരുവിലൂടെ വാഹനം ഓടിച്ചുകൊണ്ട് പോവുന്നതിനിടെയാണ് യുവാവ് ബുർഖ ധാരിയായ യുവതിയോട് മോശമായി പെരുമാറിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മൊഹമ്മദ് സുഹൈൽ എന്ന യുവാവിനെയാണ് പൊലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത യുവാവിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു. തെറ്റ് പറ്റിപ്പോയെന്നും ഇനി ഇത്തരത്തിലുള്ള പെരുമാറ്റം ആവർത്തിക്കില്ലെന്നുമുള്ള യുവാവിന്റെ പ്രതികരണവും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇയാൾക്കായി മീററ്റ് പൊലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ പൊലീസ് തിരിച്ചറിഞ്ഞതും കണ്ടെത്തി അറസ്റ്റ് ചെയ്തതുമെന്നുമാണ് മീററ്റ് സീനിയർ പൊലീസ് സൂപ്രണ്ട് വിപിൻ താഡ മാധ്യമങ്ങളോട് വിശദമാക്കിയത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !