ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍. താരമൂല്യം മാത്രമല്ല, മികച്ച അഭിനേത്രി കൂടിയാണെന്ന് ദീപിക പലപ്പോഴായി തെളിയിച്ചിട്ടുണ്ട്.
അമ്മയായതിന് ശേഷം കരിയറില്‍ വീണ്ടും മികവോടെ മുന്നേറാനുള്ള തയ്യാറെടുപ്പുകളിലാണ് ദീപിക. ഇപ്പോഴിതാ അഭിനയജീവിതത്തിലെ ഏറ്റവും വലിയ പ്രതിഫലവും അവര്‍ സ്വന്തമാക്കി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.പ്രഭാസിനെ നായകനാക്കി അനിമല്‍ സംവിധായകന് സന്ദീപ് റെഡ്ഡി വാംഗ ഒരുക്കുന്ന സ്പിരിറ്റ് എന്ന ചിത്രമാണ് ദീപികയ്ക്ക് കരിയറിലെ ഏറ്റവും വലിയ പ്രതിഫലം നേടിക്കൊടുക്കുന്നത്. 20 കോടിയാണ് ചിത്രത്തിലെ വേഷത്തിന് ദീപിക വാങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീപികയുടെ ഭര്‍ത്താവും ബോളിവുഡ് താരവുമായ രണ്‍വീര്‍ സിംഗിന് അടുത്ത കാലത്ത് ലഭിച്ച പ്രതിഫലത്തില്‍ നിന്നും ഉയര്‍ന്നതാണ് ദീപികയ്ക്ക് സ്പിരിറ്റില്‍ ലഭിക്കുന്ന തുക. സമീപകാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതാണ് ദീപികയുടെ പ്രതിഫലത്തില്‍ വര്‍ധന വരാനുള്ള കാരണം.
പ്രഭാസിനും സന്ദീപ് റെഡ്ഡി വാംഗയ്ക്കുമൊപ്പം ദീപിക പദുകോണ്‍ കൂടി എത്തുന്നതോടെ സ്പിരിറ്റില്‍ പ്രേക്ഷകരുടെ കാത്തിരിപ്പും വര്‍ധിക്കുകയാണ്. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് സ്പിരിറ്റ്. ചിത്രത്തിന്റെ ബജറ്റ് 500 കോടി ആണെന്ന് നേരത്തെ തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിഗ് സ്കെയിലില്‍ ചിത്രങ്ങളൊരുക്കാന്‍ ഇഷ്ടപ്പെടുന്ന സംവിധായകനാണ് സന്ദീപ് വാംഗ. അനിമലിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്റെ ഫ്രെയിമില്‍ പ്രഭാസിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഭാസിന്റെ കരിയറിലെ 25-ാം ചിത്രവുമാണ് ഇത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.