മന്ത്രിക്ക് പൈലറ്റ് പോകാനെത്തിയ പൊലീസുകാരൻ മദ്യപിച്ചെത്തിയ മധ്യവയസ്കനെ പിടിച്ചുതള്ളി:തലയ്ക്ക് പരിക്ക്

കൊച്ചി: മന്ത്രിക്ക് പൈലറ്റ് പോകാനെത്തിയ പൊലീസുകാരൻ മദ്യപിച്ചെത്തിയ മധ്യവയസ്കനെ പിടിച്ചുതള്ളിയതിനെ തുടർന്ന് ഇയാൾക്ക് പരിക്കേറ്റു. തലയ്ക്കാണ് പരിക്കേറ്റത് . ഇന്നലെ രാത്രി ആലുവ റെയിൽവെ സ്റ്റേഷനിലാണ് സംഭവം.


മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് പൈലറ്റ് പോകാനെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥൻ മദ്യലഹരിയിലായിരുന്ന മധ്യവയസ്കനെ സ്റ്റേഷനിലേക്ക് വരുന്നത് കണ്ട് തള്ളിമാറ്റുകയായിരുന്നു.

വീഴ്ച്ചയിൽ ടാക്സി കിയോസ്കിൽ ഇടിച്ച് ഇയാളുടെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാരും സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരും മന്ത്രിയെ തടഞ്ഞു.


തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം പൈലറ്റ് വാഹനത്തിൽ മധ്യവയസ്കനെ ആശുപത്രിയിൽ എത്തിച്ചു. മധ്യവയസ്കൻ്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !