കോട്ടയം എറണാകുളം റോഡിൽ അപ്പാംചിറക്കും കടുത്തുരുത്തിക്കും ഇടയിൽ ചിറക്കുളത്ത് സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പാഴുത്തുരുത്ത് മൂക്കൻ ചാത്തിയേൻ എം ഡി ഷാജി മരണപ്പെട്ടു.
സ്കൂട്ടറിനെ മറികിടക്കുന്നതിനിടയിൽ നാഷണൽ പെർമിറ്റ് ലോറിയിടിച്ചാണ് അപകടമുണ്ടായത്. കടുത്തുരുത്തി പാഴുതുരുത്ത് മഠത്തിപ്പറമ്പ് മൂക്കൻചാത്തിയിൽ എം.ഡി ഷാജി (57) ആണ് മരിച്ചത്.
ഇരു വാഹനങ്ങളും തലയോലപറമ്പ് ഭാഗത്തു നിന്നും വരുന്നതിനിടയിൽ ചിറക്കുളം ഭാഗത്ത് വച്ചാണ് അപകടം. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. ഷാജി സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ മറികിടക്കുന്നതിനിടയിൽ ലോറി സ്കൂട്ടിൽ തട്ടി ലോറിക്ക് അടിയിപ്പെട്ടാണ് മരണം. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഷാജി തൻ്റെ പാഴുതുരുത്തിലെ പലചരക്ക് കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ തലയോലപറമ്പിൽ പോയിട്ട് വരുന്ന വഴിക്കാണ് അപകടമുണ്ടായത്. കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലെ അംബുലസ് എത്തിയാണ് മൃതശരീരം മുട്ടുചിറ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
കടുത്തുരുത്തി പോലീസും ഫയർഫോഴ്സും എത്തി വഴിയിൽ വാർന്ന് കിടന്ന രക്തം കഴുകി. ഞീഴൂർ സി ഐ ടി യു ടിമ്പർ തൊഴിലാളി കുടിയാണ് ഷാജി. മൃതശരീരം മുട്ടുചിറ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. ഭാര്യ അജിത, മക്കൾ അനന്തു ഷാജി, അനഖ ഷാജി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.