യുവാവിനെ കാറിടിച്ച് കൊന്ന കേസിൽ, ആശുപത്രിയിൽ കഴിഞ്ഞ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ വിനയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു : വൈകിട്ട് കോടതിയിൽ ഹാജരാക്കും

കൊച്ചി : നെടുമ്പാശേരിയിൽ വാഹനത്തിനു സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊന്ന കേസിൽ, ആശുപത്രിയിൽ കഴിഞ്ഞ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ വിനയകുമാർ പോലീസ് കസ്റ്റഡിയിലെടുത്തു.


പ്രതികളായ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും വൈകിട്ട് കോടതിയിൽ ഹാജരാക്കും. ഉദ്യോഗസ്ഥർ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു. 
കഴിഞ്ഞ ദിവസമാണ് അങ്കമാലി തുറവൂർ സ്വദേശി ഐവിൻ ജിജോ ദാരുണമായി കൊല്ലപ്പെട്ടത്. വാഹനത്തിനു സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാർ ബോണറ്റിൽ കുടുങ്ങിയ ഐവിനെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി. തെറിച്ചു വീണത്തോടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കി. 

നെടുംമ്പശേരി തോമ്പ്ര റോഡിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വിമാനത്തില്‍ ഭക്ഷണമെത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനത്തിലെ ഷെഫായിരുന്നു ഐവിന്‍ ജിജോ, രാത്രി വീട്ടില്‍ നിന്ന് ഇറങ്ങി കാറില്‍ ജോലി സ്ഥലത്തേക്ക് പോകവേയാണ് എതിര്‍ ദിശയില്‍ വന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കാര്‍ ഐവിന്‍റെ കാറില്‍ ഉരസിയത്. വണ്ടി നിര്‍ത്തി ഐവിന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !