ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ രാജയ്ക്ക് ആശ്വാസം : ദേവികുളം എംഎൽഎ ആയി തുടരാമെന്ന് സുപ്രീംകോടതി വിധി

ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ രാജയ്ക്ക് ആശ്വാസം. ദേവികുളം എംഎൽഎ ആയി തുടരാമെന്ന് സുപ്രീംകോടതി വിധി. ഹൈക്കോടതിയുടെ വിധി പ്രസ്താവം റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായകമായ വിധി. ഇതോടെ എ രാജയ്ക്ക് എംഎൽഎയായി തുടരാം.


എ രാജയ്ക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടായിരുന്നെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. എല്ലാ അനുകൂല്യങ്ങൾക്കും അർഹത ഉണ്ടെന്ന് ജസ്റ്റിസ്‌ അമാനുള്ള കൂട്ടിച്ചേർത്തു. ചുരുങ്ങിയ വാക്കുകളിലായിരുന്നു വിധി പ്രസ്താവം.

സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 2023 മാർച്ച് 20 നാണ് എ രാജയുടെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയത്.


അന്ന് യുഡിഎഫ് സ്ഥാനാർഥി ഹൈക്കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്. ഹൈക്കോടതി വിധിക്കെതിരെയാണ് എ രാജ സുപ്രീംകോടതിയെ സമീപിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !