ന്യൂഡൽഹി : കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന ബിപിഎൽ വിഭാഗത്തിലെ വിദ്യാർഥികളിൽ നിന്ന് അധിക ഫീസ് ഈടാക്കരുതെന്ന് സുപ്രീം കോടതി. ഫീസ് നിർണ്ണയ സമിതി നിശ്ചയിച്ച സബ്‌സിഡി നിരക്കിലുള്ള ഫീസ് മാത്രമേ ബിപിഎൽ വിഭാഗത്തിലെ വിദ്യാർഥികളിൽ നിന്ന് ഈടാക്കാവൂ എന്നും സുപ്രീം കോടതി ഉത്തരവിട്ടു. അധിക ഫീസ് ഈടാക്കിയിട്ടുണ്ടെങ്കിൽ അത് തിരികെ നൽകണമെന്നും ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു.
ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ ഫീസിനായി എൻആർഐ വിഭാഗത്തിലെ വിദ്യാർഥികളിൽ നിന്ന് അഞ്ച് ലക്ഷം രൂപ അധികമായി ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഒരു സർക്കുലർ സംസ്ഥാന സർക്കാർ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഫീസ് നിർണ്ണയ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു സർക്കുലർ പുറത്തിറക്കിയത്. ഇതിനെ ചോദ്യം ചെയ്താണ് സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളും, എൻആർഐ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളും കോടതിയെ സമീപിച്ചത്.സർക്കുലർ ആയല്ല മറിച്ച് നിയമ നിർമാണത്തിലൂടെയാണ് ഇത്തരമൊരു വ്യവസ്ഥ കൊണ്ടുവരേണ്ടതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എൻആർഐ വിദ്യാർഥികളിൽ നിന്ന് അധികമായി ശേഖരിച്ച പണം നിലവിൽ ഒരു കോർപസ് ഫണ്ട് ആയി സംസ്ഥാന സർക്കാരിന്റെ പക്കൽ ആണ്. ഈ തുക അടിയന്തരമായി ബിപിഎൽ വിദ്യാർഥികളുടെ പഠന ആവശ്യങ്ങൾക്കായി കോളേജുകൾക്ക് കൈമാറണം. കോളേജുകൾ ആ പണം പഠനാവശ്യത്തിനാണ് വിനിയോഗിക്കുന്നതെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.ബിപിഎൽ വിദ്യാർഥികളിൽ നിന്ന് അധിക ഫീസ് ഈടാക്കിയിട്ടുണ്ടെങ്കിൽ അത് മൂന്ന് മാസത്തിനുള്ളിൽ കോളേജുകൾ തിരികെ നൽകണം. എൻആർഐ വിദ്യാർത്ഥികളിൽ നിന്ന് അധിക ഫീസ് ഈടാക്കിയിട്ടില്ലെങ്കിൽ അത് ഈടാക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന ബിപിഎൽ വിഭാഗത്തിലെ വിദ്യാർഥികളിൽ നിന്ന് അധിക ഫീസ് ഈടാക്കരുതെന്ന് സുപ്രീം കോടതി
0
വെള്ളിയാഴ്ച, മേയ് 16, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.