ന്യൂഡല്‍ഹി: പുതിയ ദൗത്യം ഏറ്റെടുത്ത് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ ഗസ്റ്റ് അധ്യാപകനായി (Distinguished Professor) എത്തിയിരിക്കുകയാണ് അദ്ദേഹം. ഇന്ത്യന്‍ നിയമ വിദ്യാഭ്യാസത്തില്‍ മാറ്റത്തിന്റെ അധ്യായം എന്നാണ് എന്‍എല്‍യു ഇതിനെ വിശേഷിപ്പിച്ചത്. എന്‍എല്‍യു വ്യാഴാഴ്ച്ച പുറത്തിറക്കിയ പ്രസ്ഥാവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'ഇന്ത്യയിലെ ഏറ്റവും ദീര്‍ഘവീക്ഷണമുള്ള നിയമജ്ഞരില്‍ ഒരാള്‍ ഞങ്ങളോടൊപ്പം ചേരുന്നത് നിയമ അക്കാദമിയില്‍ ഒരു നിര്‍ണായക നിമിഷമാണ്-പ്രസ്താവനയില്‍ പറയുന്നു.ഈ സഹകരണം ഭരണഘടനാ പഠനത്തിനായി ഒരു പ്രത്യേക കേന്ദ്രം സ്ഥാപിക്കുന്നതിന് വഴിയൊരുക്കുമെന്നും അവിടെ ജസ്റ്റിസ് ചന്ദ്രചൂഡ് ഗവേഷണങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമെന്നും എന്‍.എല്‍.യു വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ജി.എസ്. ബാജ്പേയ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
സ്വകാര്യത, എല്‍.ജി.ബി.ടി.ക്യു+ അവകാശങ്ങള്‍, ലിംഗനീതി എന്നിവയെക്കുറിച്ചുള്ള ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ സുപ്രധാന വിധികള്‍ മുതല്‍ അദ്ദേഹത്തിന്റെ ഡിജിറ്റല്‍ സ്വാതന്ത്ര്യങ്ങളെയും നീതിന്യായ പരിഷ്കാരങ്ങളെയും കുറിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വരെ പഠിക്കാന്‍ സ്ഥാപനത്തിന് അവസരം ലഭിക്കുമെന്ന് എന്‍എല്‍യു വ്യക്തമാക്കി.
ഡി.വൈ. ചന്ദ്രചൂഡ് 2022 നവംബര്‍ മുതല്‍ 2024 നവംബര്‍ വരെ രണ്ട് വര്‍ഷം ഇന്ത്യന്‍ ചീഫ് ജസ്റ്റിസായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.