ഒരിടവേളയ്ക്കുശേഷം സ്വർണവില (gold rate) വീണ്ടും മേലോട്ട്. കേരളത്തിൽ (Kerala Gold Price) ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച് വില 8,775 രൂപയും പവന് 160 രൂപ ഉയർന്ന് 70,200 രൂപയുമായി. 18 കാരറ്റ് സ്വർണവിലയും കൂടി. ചില കടകളിൽ വില ഗ്രാമിന് 10 രൂപ ഉയർന്ന് 7,250 രൂപയായപ്പോൾ ചില അസോസിയേഷനു കീഴിലെ കടകളിൽ ഗ്രാമിന് വില 15 രൂപ വർധിച്ച് 7,200 രൂപ. വെള്ളിക്കും കേരളത്തിൽ വ്യത്യസ്ത വിലയാണുള്ളത്. ചില കടകളിൽ വ്യാപാരം ഗ്രാമിന് മാറ്റമില്ലാതെ 106 രൂപയിൽ. മറ്റു ചില കടകളിലാകട്ടെ ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 107 രൂപയാണ് വില.
രാജ്യാന്തര വിലയിലെ വർധനയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് 14 ഡോളർ ഉയർന്ന് ഇന്ന് 3,255 രൂപയിലെത്തി. അതേസമയം, ഡോളറിനെതിരെ രൂപ കൂടുതൽ കരുത്തു നേടുന്നുണ്ട്. ഇന്നും രാവിലെ രൂപ വ്യാപാരം തുടങ്ങിയത് 19 പൈസ ഉയർന്ന് 83.38ൽ. കഴിഞ്ഞ 7 മാസത്തിനിടയിലെ ഏറ്റവും മികച്ച നിലവാരം. രൂപ മെച്ചപ്പെട്ടതും ഡോളർ തളർന്നതും സ്വർണം ഇറക്കുമതിച്ചെലവ് കുറയാൻ സഹായിക്കും. ഇത്, ആഭ്യന്തര സ്വർണവിലയിൽ പ്രതിഫലിക്കും. ഇന്നു രൂപ മെച്ചപ്പെട്ടില്ലായിരുന്നെങ്കിൽ സ്വർണവില കൂടുതൽ വർധിക്കുമായിരുന്നു.യുഎസ്-ചൈന വ്യാപാരയുദ്ധം സമവായത്തിലേക്ക് നീങ്ങുന്നുണ്ടെങ്കിലും സ്ഥിരീകരണമാകാത്തത് സ്വർണവില വർധിക്കാനൊരു കാരണമാണ്. അതേസമയം, യുഎസിന് പുതിയ വെല്ലുവിളിയായി മറ്റൊരു ഏഷ്യൻ സാമ്പത്തികശക്തിയായ ജപ്പാനും രംഗത്തെത്തി. അമേരിക്കൻ ട്രഷറിയിലെ നിക്ഷേപം ജപ്പാൻ വൻതോതിൽ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഇതു സ്വർണവിലയെ മുന്നോട്ട് നയിക്കുന്ന തീരുമാനമാണ്.യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പലിശനയം ബുധനാഴ്ച അറിയാം. പലിശനിരക്ക് കുറയ്ക്കണമെന്ന സമ്മർദം പ്രസിഡന്റ് ട്രംപ് ശക്തമാക്കിയിട്ടുണ്ട്. പലിശ കുറഞ്ഞാൽ അതും സ്വർണനിക്ഷേപങ്ങളുടെ തിളക്കം കൂട്ടും. ഡോളറും ബോണ്ട് യീൽഡും തളരും. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 100 നിലവാരത്തിൽ നിന്ന് വീണ്ടും 99ലേക്ക് വീണതും സ്വർണത്തിന് കുതിക്കാനുള്ള കരുത്താവുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.