കൊച്ചി ഇ ഡി യൂണിറ്റിലെ കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ച് എ എ റഹീം എം പി

കൊച്ചി ഇ ഡി യൂണിറ്റിലെ കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ച് എ എ റഹീം എം പി. കള്ളപ്പണം തടയാൻ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരാണ് അഴിമതി നടത്തുന്നത്.


കേസുകൾ രജിസ്റ്റർ ചെയ്യാതിരിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന നിരവധി ആരോപണങ്ങളാണ് കൊച്ചിയിലെ ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ വരുന്നത്. നിയമവാഴ്ചയ്ക്ക് ഇത് ഭീഷണിയാണ്, കുറ്റാരോപിതരായ മുഴുവൻ ആളുകളെയും ഉടൻ സസ്പെൻഡ് ചെയ്യണം. അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കണമെന്നും എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, ഇഡി അസിസ്റ്റൻഡ് ഡയറക്ടറെ ഒന്നാം പ്രതിയാക്കി വിജിലൻസ് കൈക്കൂലി കേസെടുത്തതോടെ ആഭ്യന്തര അന്വേഷണം തുടങ്ങി ഇഡി. ഇ ഡി ഡയറക്ടർ കൊച്ചി സോണൽ ഓഫീസിനോട് ആരോപണത്തിൽ റിപ്പോർട്ട് തേടി.

അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാറിനെതിരായ ആരോപണം പരിശോധിക്കാനാണ് നിർദ്ദേശം. രഹസ്യസ്വഭാവത്തിൽ അയക്കേണ്ട സമൻസ് വിവരം പുറത്തുപോയതിലും അന്വേഷണം നടത്തും. അഡീഷണൽ ഡയറക്ടറിന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇഡിയിൽ തുടർനടപടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !