അങ്ങാടിപ്പുറം:ശ്രീരാമകൃഷ്ണ സന്ദേശങ്ങൾ എക്കാലത്തേക്കും പ്രസക്തമാണെന്ന് ചെന്നൈ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സത്യജ്ഞാനനന്ദ അഭിപ്രായപ്പെട്ടു.
അങ്ങാടിപ്പുറം വിദ്യാനികേതനിൽ വെച്ച് നടക്കുന്ന അഖില കേരള ശ്രീരാമകൃഷ്ണ വിവേകാനന്ദ ഭാവ പ്രചാർ പരിഷത്തിൻ്റെ വാർഷിക പ്രതിനിധിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സനാതനധർമ്മത്തിൻ്റെ മൂല്യങ്ങൾ പുതിയ തലമുറയിലേക്ക് പകർന്ന് നൽകുക എന്നത് നമ്മുടെ ദൗത്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവപ്ര ചാർ പരിഷത്തിൻ്റെ സംസ്ഥാന അദ്ധ്യക്ഷൻ വീതസംഗാനന്ദസ്വാമി അധ്യക്ഷത വഹിച്ചു.ഭാവ പ്രചാർ പരിഷത്ത് സംസ്ഥാന ജനറൽ കൺവീനർ സി.വി അജിത്ത് കുമാർ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സ്വാമി ഭുവനാത്മാനന്ദ,സ്വാമി ശ്രീ വിദ്യാനന്ദ,സ്വാമി നരസിംഹാനന്ദ എന്നിവർ സന്നിഹിതരായിരുന്നു.
കെ.പി മണികണ്ഠൻ സ്വാഗതവും കെ.രാമകൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.സമ്മേളനത്തിൻ്റെ ഭാഗമായുള്ള യുവസമ്മേളന ഇന്ന് രാവിലെ 9 മണിക്കും സമ്മേളനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്കും നടക്കും. ചെന്നൈ ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി സത്യജ്ഞാനനന്ദ ഉദ്ഘാടനം നിർവ്വഹിക്കും.സമ്മേളനം 11 ന് സമാപിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.