ജയ്പുർ : ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ പ്രായം കുറഞ്ഞ സെഞ്ചറി നേട്ടവുമായി ചരിത്രമെഴുതിയതിനു പിന്നാലെ, നെറ്റ്സിൽ പന്തുകൊണ്ടും വിസ്മയിപ്പിച്ച് രാജസ്ഥാൻ റോയൽസിന്റെ പതിനാലുകാരൻ താരം വൈഭവ് സൂര്യവംശി. നെറ്റ്സിൽ പരിശീലനത്തിനിടെ വൈഭവ് സൂര്യവംശിയുടെ ബോളിങ്ങിൽ സ്റ്റംപ് രണ്ടായി ഒടിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതുകണ്ട് ടീമിലെ സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും വിസ്മയും കൂറുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇന്ന് ഐപിഎലിലെ ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനിരിക്കെയാണ്, പരിശീലനത്തിനിടെയുള്ള സൂര്യവംശിയുടെ ‘ബോളിങ് വൈഭവം’ രാജസ്ഥാൻ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് വൈഭവ് പന്തുകൊണ്ടും മായാജാലം കാട്ടിയത്.അതേസമയം, 14–ാം വയസ്സിൽത്തന്നെ ഞെട്ടിക്കുന്ന പ്രകടനവുമായി ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനായ വൈഭവ് സൂര്യവംശിയുടെ കാര്യത്തിൽ ടീം മാനേജ്മെന്റ് പ്രത്യേക കരുതലെടുക്കുന്നുണ്ടെന്ന് രാജസ്ഥാൻ റോയൽസിന്റെ ബോളിങ് പരിശീലകൻ ഷെയ്ൻ ബോണ്ട് വ്യക്തമാക്കി.‘‘വൈഭവിന്റെ കാര്യത്തിൽ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കാനോ സങ്കീർണതകൾ സൃഷ്ടിക്കാനോ പരിശീലക സംഘം ശ്രമിക്കുന്നില്ല. കളത്തിലിറങ്ങുമ്പോൾ സ്വതന്ത്രമായി കളിക്കാനുള്ള അനുവാദമാണ് വൈഭവിന് നൽകിയിരിക്കുന്നത്. ഇതുവരെ അദ്ദേഹം തന്റെ ഉത്തരവാദിത്തം നന്നായിത്തന്നെ നിർവഹിച്ചിട്ടുണ്ട്. ഒരു 14 വയസുകാരനെ സംബന്ധിച്ച് അതു തന്നെ വലിയ കാര്യമാണ്’ – ഷെയ്ൻ ബോണ്ട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.