ജമ്മു/ പഠാൻകോട്ട് : പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജമ്മുവിലെ പൂഞ്ച് സെക്ടറിലുള്ള കൃഷ്ണഗാട്ടിയിൽ സുബേദാർ മേജർ പവൻകുമാർ (48) വീരമൃത്യു വരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയാണ്. വെള്ളിയാഴ്ച അർധരാത്രി മുതൽ ശനിയാഴ്ച പുലർച്ചെ വരെയുണ്ടായ ഷെല്ലാക്രമണങ്ങളിൽ അഡിഷനൽ ഡിസ്ട്രിക്ട് ഡവലപ്മെന്റ് കമ്മിഷണർ രാജ്കുമാർ ഥാപ്പ, 2 വയസ്സുകാരി ആയിഷ നൂർ എന്നിവരടക്കം 5 പേർ മരിച്ചു.
ഥാപ്പയുടെ ഔദ്യോഗിക വസതിയിലാണു മിസൈൽ വീണത്. 2 സഹപ്രവർത്തകർക്ക് ഗുരുതര പരുക്കുണ്ട്.ജമ്മുവിലെ ആർഎസ് പുര സെക്ടറിൽ രാജ്യാന്തര അതിർത്തിക്കു സമീപം പാക്ക് ഷെല്ലാക്രമണത്തിൽ 8 ബിഎസ്എഫ് ജവാന്മാർക്കു പരുക്കേറ്റു.പൂഞ്ച് ജില്ലയിൽ വ്യാപക ഷെല്ലാക്രമണം നടന്നു. വീടുകൾക്കും കടകൾക്കും കേടു പറ്റി.പഞ്ചാബിലെ ഗുർദാസ്‌പുരിൽ രാജുബേല ചിൻചരൻ ഗ്രാമത്തിലെ കൃഷിയിടത്തിൽ സ്ഫോടനത്തിൽ വൻഗർത്തമുണ്ടായി. ശ്രീനഗറിലെ ദാൽ തടാകത്തിൽ മിസൈലെന്നു സംശയിക്കുന്ന വസ്തു ഉഗ്രസ്ഫോടനത്തോടെ പതിച്ചു.
ജമ്മു കശ്മീരിലെ ബാരാമുല്ല, ശ്രീനഗർ, അവന്തിപുര, നഗ്രോട്ട, ജമ്മു, പഞ്ചാബിലെ ഫിറോസ്പുർ, പഠാൻകോട്ട്, ഫസിൽക, രാജസ്ഥാനിലെ ലാൽ ഗഡ് ജട്ട, ജയ്സൽമേർ, ബാർമർ, ഗുജറാത്തിലെ ഭുജ്, കുവാർബെറ്റ്, ലഖി നല തുടങ്ങി 26 സ്ഥലങ്ങളാണു രണ്ടാംദിവസം പാക്ക് സേന ആക്രമണം നടത്തിയത്. പഞ്ചാബിലെ അമൃത്‌സർ, ജലന്തർ, പഠാൻകോട്ട് എന്നിവിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.