പുരവിമല തെന്മല സ്വദേശി പച്ചാളം എന്ന് അറിയപ്പെടുന്ന ബിനുവിനെയാണ് ഇന്ന് രാവിലെയോട് കൂടി മീൻമുട്ടിക്ക് മുകളിൽ തീർത്ഥക്കരക്ക് സമീപത്തുവച്ച് ആന തുമ്പി കൈക്ക് കോരി എടുത്ത് എറിഞ്ഞതെന്ന് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ് അവശതനായ അദ്ദേഹത്തെ എടുക്കുന്നതിന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ കട്ടിലുമായി കാട്ടിലേക്ക് പോയിട്ടുള്ളതായും അറിയുന്നു.
വാഹനം ചെന്ന് എത്താത്ത സ്ഥലം ആയതിനാൽ ചുമന്നു മാത്രമേ കൊണ്ടുവരാൻ പറ്റുകയുള്ളൂ. കൂടെയുണ്ടായിരുന്ന സന്തോഷ് എന്ന വാച്ചർ ആനയെ കല്ല് പെറുക്കി എറിഞ്ഞാണ് ഓടിച്ചതെന്നും അറിയുന്നു.
ബോട്ടിൽ കയറ്റി നെയ്യാർ ഡാം ഇറിഗേഷനിലൂടെ ഫോറസ്റ്റ് ഓഫീസിനു സമീപം എത്തക്കും. ഇന്നലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങി വരുമ്പോഴാണ് സംഭവം ഫോറെസ്റ്റ് ഉദോഗസ്ഥർ കാണുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.