സിനിമ സ്വപ്നം കാണുന്ന ആയിരക്കണക്കിന് യുവതിയുവാക്കൾക്ക് പ്രചോദനമേകുന്ന ഹൃദയസ്പർശിയായ കുറിപ്പുമായി സംവിധായകൻ അരുൺ വൈഗ. രഞ്ജിത്ത് സജീവൻ നായകനാവുന്ന തന്റെ പുതിയ ചിത്രമായ ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യുടെ റിലീസ് അടുത്തിരിക്കെയാണ് സംവിധായകൻ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീലിൽ ഹൃദയ സ്പർശിയായ കുറിപ്പ് എഴുതിയത്.
പുതുമുഖ താരങ്ങൾക്കും അവരുടെ സമർപ്പണത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആദരവും ആശംസകളുമാണ് ആ കുറിപ്പിലൂടെ അദ്ദേഹം പറയുന്നത്. റീലിൽ സാരംഗി എന്ന പുതുമുഖനടിയുടെ കണ്ണുനീർ നിറഞ്ഞ മുഖം പ്രേക്ഷകർക്ക് കാണാം.
‘‘സിനിമ സ്വപ്നം കാണുന്ന ഒരുപാട് കലാകാരന്മാർ നമ്മുടെ നാട്ടിലുണ്ട്.. വെയിലും മഴയും ഒന്നും വകവയ്ക്കാതെ ഒരുപാട് ആളുകൾ പല ഓഡിഷനുകൾ റോഡിൽ ക്യൂ നിൽക്കുന്നത് കണ്ടു വളരെ വിഷമം തോന്നിയിട്ടുണ്ട്.
നിങ്ങൾ ഒരുപാട് ആഗ്രഹിക്കു. നിങ്ങൾ ഒരുപാട് കഷ്ടപ്പെടു. പ്രാർഥിക്കൂ. സിനിമ എല്ലാത്തിനും ഒരു സമ്മാനം നിങ്ങൾക്ക് തിരികെ തരും. ഈ പോസ്റ്റർ കണ്ടപ്പോൾ സാരംഗിയുടെ മനസ്സിലും ഇതുപോലുള്ള ഒരുപാട് ഓർമകൾ ആഗ്രഹങ്ങൾ ഒക്കെ ഒരു നിമിഷത്തേക്ക് കടന്നു പോയിട്ടുണ്ടാകാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.