അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളില്‍നിന്നും എണ്ണ കടലില്‍ പടരുന്നു. കുടുതല്‍ ഇടങ്ങളിലേക്ക് പടരുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലിന്‍റെ ശ്രമം തുടരുകയാണ്. ഡോണിയര്‍ വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്. 640 കണ്ടെയ്നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവയില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളുണ്ട്. പന്ത്രണ്ട് കണ്ടെയ്നറുകളില്‍ കാല്‍ഷ്യം കാര്‍ബൈഡാണുള്ളത്. കപ്പലിന്‍റെ ടാങ്കില്‍ 84.44 മെട്രിക് ടണ്‍ ഡീസലുമുണ്ട്.
അതേസമയം കപ്പലില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ അടിയാന്‍ കൂടുതല്‍ സാധ്യത എറണാകുളം, ആലപ്പുഴ തീരങ്ങളിലെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം കൊല്ലം തീരങ്ങളിലും അടിഞ്ഞേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മുങ്ങിയ കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുത്, അടുത്ത് പോകരുത്, അപ്പോൾ തന്നെ 112 വിൽ അറിയിക്കുകയെന്നും കണ്ടെയ്നറുകളില്‍ നിന്ന് ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്.വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. കാർഗോയിൽ മറൈൻ ഗ്യാസ് ഓയിൽ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ തോതിൽ സൾഫർ അടങ്ങിയ എണ്ണയാണ് മറൈൻ ഗ്യാസ് ഓയിൽ. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനങ്ങൾ ഒരുകാരണവശാലും ഇത് തുറക്കുകയോ സ്പർശിക്കുകയോ ചെയ്യരുത്.ചരിഞ്ഞ കപ്പല്‍ നിവര്‍ത്താനും കണ്ടെയ്നറുകള്‍ മാറ്റാനുമായി മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ പുറംകടലിലെത്തിയിരുന്നു. എന്നാല്‍ ശ്രമങ്ങള്‍ വിഫലമാക്കിയാണ് കപ്പല്‍ കടലില്‍ താഴ്ന്നത്. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. കപ്പലിലെ ക്യാപ്റ്റന്‍ റഷ്യക്കാരനാണ്. ജീവനക്കാരില്‍ 20 പേര്‍ ഫിലിപ്പീന്‍സ് പൗരന്മാരാണ്. കൂടാതെ രണ്ട് യുക്രെയ്നികളും ഒരു റഷ്യക്കാരനും ഒരു ജോര്‍ജിയക്കാരനും ജീവനക്കാരായുണ്ട്. രക്ഷപെട്ട കപ്പല്‍ ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങളില്ല. ചുഴിയിൽപ്പെട്ടാണ് കപ്പൽ ചെരിഞ്ഞതെന്നാണ് സൂചന. കപ്പലിലെ ക്യാപ്റ്റനടക്കം അവശേഷിച്ച മൂന്നുപേരെയും രക്ഷപ്പെടുത്തി. നാവികസേനയുടെ ഐഎന്‍എസ് സുജാതയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.