ആലപ്പുഴ : മാതൃഭൂമി മുൻ സ്പെഷ്യൽ കറസ്പോണ്ടൻ്റും ആലപ്പുഴ ബ്യൂറോ ചീഫുമായിരുന്ന ജോയ് വർഗീസിൻ്റെ സ്മരണാർത്ഥം ജോയ് വർഗീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് മാതൃഭൂമി കൊല്ലം സീനിയർ റിപ്പോർട്ടർ രതീഷ് രവി അർഹനായി.' കാട്ടിനുള്ളിൽ വീണ്ടും യൂക്കാലി; വന നിയമം കുഴിച്ചു മൂടി വനം വകുപ്പ് എന്ന വാർത്തയ്ക്കാണ് അവാർഡ്.
15001 രൂപയും ഫലകവും ഉൾപ്പെടുന്ന പുരസ്കാരം മേയ് 19 ന് രാവിലെ 10 ന് ആലപ്പുഴ സെയ്ൻ്റ് തോമസ് സിറിയൻ ഓർത്തഡോക്സ് പള്ളി കോൺഫറൻസ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനവും പുരസ്കാര ദാനവും നിർവഹിക്കും. ഫൗണ്ടേഷൻ ചെയർമാൻ ടോമി പുലിക്കാട്ടിൽ അധ്യക്ഷനായിരിക്കും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ജോയ് വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.