ന്യൂഡൽഹി: അത്യാഡംബര കാറുകൾ ഇറക്കുമതി നടത്തി നൂറ് കോടിയുടെ കസ്റ്റംസ് നികുതി വെട്ടിപ്പ് നടത്തിയ കാർ ഷോറൂം വ്യാപാരി അറസ്റ്റിൽ. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ വില പകുതിയോളം കുറച്ചു കാണിച്ച് വൻവെട്ടിപ്പ് നടത്തിയ ഹൈദരാബാദ് ആസ്ഥാനമായുള്ള കാർ വ്യാപാരി ബഷാറത് ഖാനെ ഗുജറാത്തിൽവെച്ചാണ് പിടികൂടിയത്.
കാറിന്റെ വില കുറച്ചു കാണിക്കാൻ ഇയാൾ വ്യാജരേഖകൾ ഉണ്ടാക്കിയതായി ഡി.ആർഐ(ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്‌സ്) വൃത്തങ്ങൾ അറിയിച്ചു. അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ഇയാൾ വില കൂടിയ കാറുകൾ ഇറക്കുമതി ചെയ്തിരുന്നത്. കാറുകൾ ദുബായ്, ശ്രീലങ്ക വഴിയാണ് എത്തിച്ചിരുന്നത്. ഇവിടെവെച്ച് ലെഫ്റ്റ് ഹാന്റ് ഡ്രൈവിങ് സിസ്റ്റം മാറ്റി ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായി വലതുവശത്തേക്കു മാറ്റിയിരുന്നു.ദുബായിയിൽനിന്നും ശ്രീലങ്കയിൽനിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോഴാണ് ഇയാൾ വ്യാജരേഖകൾ ഉപയോഗിച്ച് കസ്റ്റംസ് ഡ്യൂട്ടി കുറച്ചിരുന്നത്. ഹമ്മർ ഇവി, കാഡിലാക് എസ്‌കലേഡ്, റോൾസ് റോയ്‌സ്, ലെക്‌സസ്, ലിങ്കൺ നാവിഗേറ്റർ തുടങ്ങിയ മുപ്പതിലധികം ആഡംബര വാഹനങ്ങളാണ് ഇതുവരെ ഇറക്കുതി ചെയ്തിട്ടുള്ളത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർ വിൽപ്പനയ്ക്കായി ഇയാൾ ഏജന്റുമാരേയും നിയമിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ ഖാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.