പൂഞ്ഞാർ:ഗൈഡൻസ് പബ്ലിക് സ്കൂൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ദാറുൽ ഖുർആൻ ഹിഫ്ള് കോളേജിൻ്റെ സനദ് ദാനവും ഖുർആൻ സമ്മേളനവും വിദ്യാർത്ഥികളുടെ വിവിധ പരിപാടികളോടെ നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ നടന്നു.
സ്ഥാപനത്തിൽ നിന്നും ഖുർആൻ ഹിഫ്ള് പൂർത്തിയാക്കിയ പത്ത് വിദ്യാർത്ഥികൾ സനദ് ഏറ്റുവാങ്ങി.സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച ഗൈഡൻസ് പബ്ലിക് സ്കൂളിലെ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. കെ.എ അൻസാരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് റിഹാസ് പുലാമന്തോൾ ഉദ്ഘാടനം ചെയ്തു.മാനേജർ പി.എ ഹാഷിം സ്വാഗതം ആശംസിച്ചു.പ്രിൻസിപ്പൾ കെ. എം അക്ബർ സ്വലാഹി റിപ്പോർട്ട് അവതരിപ്പിച്ചു.
സലിം കരുനാഗപ്പള്ളി, പി.ഇ.ഇർഷാദ്, കെ.എ ഹാരിസ് സ്വലാഹി, അജ്മി അബ്ദുൽ ഖാദർ, കെ.പി. ഷെഫീഖ്,വി.എ.നജീബ്, വി.എം അജ്നാസ്, ആസ്മി അൻസാരി,അബ്ദുൽ റഹ്മാൻ മൗലവി എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.