ശശി തരൂര്‍ എംപിക്ക് വീണ്ടും പിന്തുണ അറിയിച്ച് ബിജെപി

ദില്ലി: ശശി തരൂര്‍ എംപിക്ക് വീണ്ടും പിന്തുണ അറിയിച്ച് ബിജെപി. ചില നേതാക്കളെ കോൺഗ്രസ് സത്യം പറയുന്നതിൽ നിന്നും വിലക്കുന്നു എന്നായിരുന്നു ബിജെപിയുടെ വിമർശനം. കോൺ​ഗ്രസ് രാജ്യത്തിനൊപ്പം നിൽക്കുന്നില്ലെന്നും രാഹുൽ ​ഗാന്ധിയും നേതാക്കളും ഇന്ത്യയെ അപമാനിക്കുന്നുവെന്നും ബിജെപി വക്താവ് സംബിത് പത്ര കുറ്റപ്പെടുത്തി.

തെലങ്കാന മുഖ്യമന്ത്രിയുടെ പ്രസ്താവന പാകിസ്ഥാന് അനുകൂലമാണ്. പാകിസ്ഥാൻ എത്ര റഫാൽ വിമാനങ്ങൾ വെടിവച്ചിട്ടെന്ന് മോദി വ്യക്തമാക്കണമെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രസ്താവന.

സർവകക്ഷി പ്രതിനിധി സംഘത്തിനെതിരായ കോൺ​ഗ്രസ് നേതാക്കളുടെ വിമർശനത്തിൽ തിരിച്ചടിക്കുകയാണ് ബിജെപി. സംഘത്തിലുള്ളത് നിങ്ങളുടെ എംപിമാരുമാണെന്നാണ് ബിജെപിയുടെ മറുപടി. രാജ്യത്തിന് വേണ്ടിയാണ് സംഘം ലോകം മുഴുവൻ കറങ്ങുന്നത്. രാഹുൽ ​ഗാന്ധിയും ജയറാം രമേശും രേവന്ത് റെഡ്ഡിയും ശരിയായ ചോദ്യങ്ങളാണോ ചോദിക്കുന്നത്.

എത്ര വിമാനം വീണെന്നാണ് ചോദ്യം. വീണെങ്കിൽ അന്താരാഷ്ട്ര വിദ​ഗ്ധരടക്കം അത് അറിയും. അങ്ങനെ സംഭവിച്ചിട്ടില്ല. പാകിസ്ഥാൻ പ്രധാനമന്ത്രി പോലും ബ്രഹ്മോസ് പതിച്ചെന്ന് സമ്മതിച്ചുവെന്നും ബിജെപി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !