മലപ്പുറം കാളികാവ് കടുവാ ദൗത്യത്തിൻ്റെ ചുമതലയിലുള്ള നിലമ്പൂർ സൗത്ത് ഡി എഫ് ഒയ്ക്ക് സ്ഥലം മാറ്റം. ഡി എഫ് ഒ ജി ധനിക് ലാലിനെയാണ് തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയത്.
കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. ഇതിനിടയിലാണ് ദൗത്യത്തിന് ചുമതല വഹിക്കുന്ന ഡി എഫ് യ്ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം. എ സി എഫ് കെ രാകേഷിനാണ് പകരം ചുമതല. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലുള്ള കേസുമായി ബന്ധപ്പെട്ടാണ് സ്ഥലം മാറ്റമെന്ന് ഉത്തരവിൽ പറയുന്നു.എന്നാൽ ഡി എഫ് ഒ ധനിക് ലാലിനെ സ്ഥലം മാറ്റിയത് കടുവാ ദൗത്യത്തെ ബാധിക്കുമെന്ന് ഡോ. അരുൺ സക്കറിയ പ്രതികരിച്ചു. ദൗത്യത്തിന് നേതൃത്വം നൽകുന്ന ആളെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സ്വാഭാവികമായും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.