കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടങ്ങൾ:257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു,ഏകദേശം 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടങ്ങൾ. നിലവിലെ കണക്കുകൾ പ്രകാരം 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. ലഭ്യമായ കണക്കുകൾ പ്രകാരം വിതരണമേഖലയിൽ ഏകദേശം 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 

7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിൽ 5,39,976 ഉപഭോക്താക്കൾക്ക് ഇതിനോടകം വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകി. ബാക്കിയുള്ള വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ഊർജിത ശ്രമം സംസ്ഥാന വ്യാപകമായി നടക്കുന്നുവരികയാണ്. ഉപഭോക്താക്കൾ സഹകരിക്കണം എന്ന് കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലോ, 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കേണ്ടതാണ്. ഈ നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്.

പരാതികൾ അറിയിക്കാൻ 1912 എന്ന ടോൾ ഫ്രീ നമ്പറിലേക്കും വിളിക്കാവുന്നതാണ്. 9496001912 എന്ന നമ്പരിൽ വിളിച്ച്/വാട്സാപ് സന്ദേശമയച്ച് പരാതി രേഖപ്പെടുത്താം. വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകൾ എസ്എംഎസ് മുഖേന ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾക്ക് wss.kseb.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് സ്വമേധയാ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !