ആലപ്പുഴ: മയക്കുമരുന്ന് കേസിൽ യുവാവിന് 11 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. 2023 നവംബര്‍ 21 ന് മണ്ണഞ്ചേരി കാവുങ്കൽ ഹംസക്കവല ഭാഗത്ത് മെറ്റാഫിത്താമിൻ, കഞ്ചാവ്, നൈട്രോ സെപ്പാം ഗുളികൾ എന്നിവ വിൽപ്പനയ്ക്കായി കൈവശം വെച്ചതിനാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്.
മണ്ണഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ റെജി രാജാണ് മണ്ണഞ്ചേരി സ്വദേശി അതുൽ രാജ് (26) നെതിരെ കേസെടുത്തത്. കേസില്‍ ആലപ്പുഴ അഡീഷണൽ ജില്ലാ ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ് എ ശ്രീമോൻ, അഡ്വക്കേറ്റുമാരായ നാരയണൻ ജി അശോക് നായർ, ദീപ്തി എസ് കേശവ് എന്നിവർ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.