ചെന്നൈ : രാഷ്ട്രീയ തന്ത്രങ്ങൾ മെനയാൻ നിയോഗിച്ച പ്രശാന്ത് കിഷോറിനെ നടൻ വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകം (ടിവികെ) ഒഴിവാക്കുമെന്ന് സൂചന.
കഴിഞ്ഞ വർഷം പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തതൊഴിച്ചാൽ പാർട്ടിയുടെ മറ്റു വേദികളിലൊന്നും അദ്ദേഹത്തിന്റെ സാന്നിധ്യമില്ലായിരുന്നു.
നയരൂപീകരണത്തിൽ മുഖ്യ പങ്കു വഹിച്ചിരുന്ന ജോൺ ആരോഗ്യസ്വാമി ഉൾപ്പെടെയുള്ളവർക്ക് നിയമനത്തിൽ അഭിപ്രായ വ്യത്യാസവുമുണ്ടായിരുന്നു. വിജയ്‌യുടെ സ്വീകാര്യതയും താര പരിവേഷവും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് വിജയിക്കാമെന്നാണ് ഈ വിഭാഗം കണക്കുകൂട്ടുന്നത്.
അപൂർവം അവസരങ്ങളിൽ മാത്രമാണ് പ്രശാന്ത് കിഷോറിന്റെ അഭിപ്രായങ്ങൾ വിജയ് തേടിയിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.