വെള്ളാപ്പള്ളി നടേശന് സ്നേഹാദരവും, ഈഴവ മഹാസമ്മേളനവും മെയ് 22ന് ഈരാറ്റുപേട്ടയിൽ..

പാലാ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി 30 വർഷം പൂർത്തിയാക്കിയ ശ്രേഷ്ഠ വ്യക്തിത്വം വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ മെയ് 22-ന് ഈരാറ്റുപേട്ടയിൽ നടക്കുന്ന മഹാസമ്മേളനത്തിൽ വച്ച് സ്നേഹാദരവ് നൽകുമെന്ന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ഭാരവാഹികൾ സുരേഷ് ഇട്ടിക്കുന്നിൽ,

എ.ഡി. സജീവ്, വയലാ, എം.ആർ. ഉല്ലാസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭഗവാൻ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളാൽ രൂപീകരിക്കപ്പെട്ട കേരളത്തിൻ്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിൽ പൊൻവിളിച്ചം വിതറിയ നവോത്ഥാന ഭാരതത്തിന് തന്നെ അടിത്തറപാകിയ. എസ്.എൻ.ഡി.പി യോഗം എന്ന മഹാപ്രസ്ഥാനത്തിൻ്റെ ജനറൽ സെക്രട്ടറി പദത്തിൽ 30 പൂർത്തീകരിച്ചു ഇന്നും ജൈത്രയാത്ര തുടരുകയാണ്. 

ആരാലും അധികം ശ്രദ്ധിക്കപ്പെടാതിരുന്ന അവസ്ഥയിലായിരുന്നു വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറി പദം ഏറ്റെടുക്കുമ്പോൾ സമുദായം, എന്നാൽ ഇന്ന് ഏത് കാര്യത്തിലും മുന്നിലേക്ക് എത്താവുന്ന അവസ്ഥയിലേക്ക് അദ്ദേഹം സമുദായത്തെ എത്തിച്ചു.. സംസ്ഥാനഭരണത്തിലും കേന്ദ്രഭരണത്തിലും കാണിക്കുന്ന അവഗണനക്കെതിരെ തീവ്രമായ നിലപാട് എടുക്കാനും തെറ്റ് തിരുത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 

മെയ് മാസം 22 വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആർ. ശങ്കർനഗർ (പി.ടി.എം.എസ് ഓഡിറ്റോറിയം ഈരാറ്റുപേട്ട) വെച്ച് നടക്കുന്ന മീനച്ചിൽ താലൂക്കിലെ ഈഴവ ജനതയുടെ അവകാശ പ്രഖ്യാപന മഹാസമ്മേളനത്തിൽ വച്ച്. സ്നേഹാദരവ് നൽകുന്നത്. ഇതോടൊപ്പം വനിതാസംഘം മീനച്ചിൽ യൂണിയൻ നാല് മേഖലകളിൽ നടത്തിയ ശാക്തേയം, സ്ത്രീശക്തി- ശ്രീശക്തി സമ്മേളനങ്ങളുടെ പരിസമാപ്തിയും നടത്തപ്പെടുന്നു. 

മഹാസമ്മേളനം എസ്എൻഡിപി യോഗം വൈസ്. പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ ഓ.എം. സുരേഷ് ഇട്ടികുന്നേൽ അധ്യക്ഷതവഹിക്കും. എസ്.എൻ ട്രസ്‌റ്റ് ബോർഡ് മെമ്പർ. പ്രീതി നടേശൻ ഭദ്രദീപപ്രകാശനം ചെയ്യും. സജീഷ് മണലേൽ ആമുഖപ്രസംഗം നടത്തും. യൂണിയൻ കൺവീനർ, എം. ആർ.ഉല്ലാസ് സ്വാഗതം ആശംസിക്കുന്നു. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ, ഇൻകംടാക്‌സ് അസിസ്‌റ്റൻ്റ് കമ്മീഷണർ ജ്യോതിഷ് മോഹൻ ഐ.ആർ.എസ് കേരളകൗമുദി ജില്ലാ ചീഫ്. ബാബുരാജ്, 

വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി. അഡ്വ.സംഗീത വിശ്വനാഥൻ, എ.ഡി. സജീവ് വയല, കെ.ആർ.ഷാജി തലനാട്, സി.ടി രാജൻ, അനീഷ് പുല്ലുവേലിൽ, കെജി സാബു. സി.പി. സുധീഷ് ചെമ്പൻകുളം, സജി കുന്നപ്പള്ളി എന്നിവർ ആശംസകൾ നേരുന്നു. മിനർവ മോഹൻ കൃതജ്ഞത പറയും.. പത്രസമ്മേളനത്തിൽ സി.ടി. രാജൻ, അനീഷ് പുല്ലുവേലി, കെ.ജി. സാബു, സുധീഷ് ചെമ്പൻകുളം, സജി ചേർന്നാട് എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !