ഈരാറ്റുപേട്ട മിനിസിവിൽ സ്‌റ്റേഷൻ: സ്ഥലമെടുപ്പ് വൈകുന്നതിൽ ആക്ഷേപം

ഈരാറ്റുപേട്ട: മിനിസിവിൽ സ്‌റ്റേഷൻ നിർമാണത്തിന് നിർദേശിച്ച വടക്കേക്കരയിലെ സ്ഥലമേറ്റെടുപ്പ് നടപടി വൈകുന്നതിൽ വ്യാപക ആക്ഷേപം.

കഴിഞ്ഞവർഷം ജൂലൈ നാലിന് മുഖ്യമന്ത്രിയുടെ അധ്യക്ഷത യിൽ കൂടിയ ഉന്നതതല യോഗ ത്തിലാണ് മിനിസിവിൽ സ്‌റ്റേഷൻ നിർമിക്കുന്നതിന് വടക്കേക്കരയിലെ സർക്കാർ ഭൂമിയിൽ സ്ഥ ലം അനുവദിച്ച് തീരുമാനം എടുത്തത്. എന്നാൽ, 10 മാസം കഴിഞ്ഞിട്ടും റവന്യൂ വകുപ്പ് സ്ഥലം മിനി സിവിൽ സ്റ്റേഷനു വേണ്ടി മാറ്റിവെച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല .

2022-23ലെ സംസ്ഥാന ബജറ്റിലാ ണ് മിനിസിവിൽ ‌സ്റ്റേഷന് 10 കോടി വകയിരുത്തിയത്. 

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് വേണ്ടി കോട്ടയം ജില്ലാ കളക്ടർ 23-02-2022 ൽ സർക്കാരിന് സമർപ്പിച്ച പ്രോപ്പോസലിൽ വടക്കേക്കരയിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള സർക്കാർ പുറംമ്പോക്ക് ഭൂമിയിൽ ഒരു ഏക്കർ സ്ഥലത്ത് മിനി സിവിൽ സ്റ്റേഷൻ പണിയാൻ അനുയോജ്യമെന്ന് രേഖ പെടുത്തീയിരുന്നു.

ഈരാറ്റുപേട്ട വില്ലേജിൽ വടക്കേക്കരയിൽ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ബ്ളോക്ക് 48ൽ റീ സർവേ 49/13 ൽപ്പെട്ട 01.13.20 ഹെക്ടർ (2.79 ഏക്കർ) സ്ഥലം ബി. റ്റി .ആർ പ്രകാരം സർക്കാർ പുറമ്പോക്കാണ്. റൂൾസ് ഓഫ് ബിസിനസ് പ്രകാരം സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിക്ഷിപ്തമാണ്. സർക്കാർ ഭൂമി ഏത് വകുപ്പിന്റെതായാലും അതിൻ്റെ ഉടമസ്ഥാവകാശവും സർക്കാർ ആവശ്യത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന്, കൈമാറുന്നതിന്, പാട്ടത്തിന് നൽകുന്നതിന്, പതിച്ചു നൽകുന്നതിന് എന്നിവയ്ക്കുള്ള അധികാരവും റവന്യൂ വകുപ്പിൽ മാത്രം നിക്ഷിപ്തമാണെന്ന്.

02.04.2019ലെ സ.ഉ നമ്പർ 116/2019/റവ പ്രകാരം വ്യക്തമാക്കിയിട്ടുള്ളതുമാണ്.

ഈ സർക്കാർ പുറംമ്പോക്ക് ഭൂമിയിൽ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ പണിയുന്നതിനെതിരെ 2022 ഡിസംമ്പർ 22 ന് കോട്ടയം ജില്ലാ പൊലീസ് മേധാവി,സംസ്ഥാന പൊലീസ് മേധാവിക്ക് ഈരാറ്റുപേട്ടയെ കുറിച്ച് അപകീർത്തിപരമായ റിപ്പോർട്ട് നൽകിയത്. ത്രീവ്രവാദ പ്രശ്‌നവും മതസ്പർധയും നിലനിൽക്കുന്നതിനാൽ പൊലീസ് സ്‌റ്റേഷന് സമീപത്ത് മിനിസിവിൽ സ്റ്റേഷൻ നിർമിക്കാൻ അനുവദിക്കരുത് എന്നായിരുന്നു റിപ്പോർട്ട്. വസ്തു താപരമല്ലാത്ത റിപ്പോർട്ടിനെ തുടർന്ന് പ്രതിഷേധവും രൂപപെട്ടു.

2017 മുതൽ മുതൽ 2023വരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ അത്തരത്തിൽ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ജനകീയ വികസന ഫോറം പ്രസിഡന്റ് പൊന്തനാൽ മുഹമ്മദ് ഷെരീഫ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് 'നൽകിയ വിവരാവകാശ മറുപടിയെ തുടർന്നാണ് ഇക്കാര്യം പുനഃപരിശോധിച്ച ത്. തുടർന്നാണ് 2025 മാർച്ച് 30ന് ജില്ല പൊലീസ് മേധാവി 2022ലെ വിവാദ റിപ്പോർട്ട് തിരുത്തി പുതി യ റിപ്പോർട്ട് സമർപ്പിച്ചത്.

ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ഈ സ്ഥലത്ത് മിനിസിവിൽ സ്‌റ്റേഷൻ പണിയു ന്നതിന് തടസ്സമില്ല. സ്ഥലം ഏറ്റെ ടുത്ത് നിർമാണ പ്രവർത്തനം ആ രംഭിക്കാൻ അനുകൂല തീരുമാന മുണ്ടായിട്ടും മെല്ലെപ്പോക്ക് തുടരുകയാണ്.

ഇപ്പോൾ തന്നെ എട്ടോളം സർ ക്കാർ ഓഫിസുകൾ ഭീമമായ വാ ടകയിലാണ് പ്രവർത്തിക്കുന്നത്. പല സർക്കാർ ഓഫിസുകൾക്കും വാടക കുടിശ്ശികയുമുണ്ട്. ഭിന്നശേഷി സൗഹൃദമല്ലാത്ത ഓഫിസു കളിൽ നിന്നുതിരിയാൻപോലും സ്ഥല സൗകര്യവും ഇല്ല.

ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലുക്ക് രൂപീകരിക്കണമെന്ന് 29-03-2017ൽ ലാൻഡ് റവന്യു കമ്മീഷണർക്ക് കോട്ടയം ജില്ല കളക്ടർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് 17-04-2017ലാൻഡ് റവന്യൂ കമ്മിഷണർ സംസ്ഥാന റവന്യൂ (എഫ്) വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട കേ ന്ദ്രമായി താലൂക്ക് രൂപീകരിക്കുകയാണങ്കിൽ താലൂക്ക് ഓഫീസടക്കം 20 ഓളം സർക്കാർ ഓഫീസുകൾ പുതുതായി ഈരാറ്റുപേട്ടയിൽ വരും.

ഈരാറ്റുപേട്ടയിൽ 20 ഓഫീസുകൾ ഉൾപ്പെട്ട സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് 1 ഏക്കർ സ്ഥലമാണ് ആവശ്യപ്പെട്ടിരുന്നതെന്ന് 2024 ജൂലൈ 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ കൂടിയ ഉന്നത തല യോഗത്തിൽ കോട്ടയം ജില്ലാ കളക്ടർ അറിയിച്ചിരുന്നു.അതു കൊണ്ട് വടക്കേക്കരയിലെ സർക്കാർ ഭൂമിയിൽ ഒരു ഏക്കർ ഭൂമി മിനി സിവിൽ സ്റ്റേഷന് അനുവദിക്കുവാൻ വേണ്ട ഉത്തരവ് റവന്യൂ വകുപ്പ് ഇറക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !