പ്രതിഷേധങ്ങളുടെ ഐക്യമാണ് രാജ്യത്തിന്റ ശക്തി എസ്.ഡി.പി ഐ . 1

ഈരാറ്റുപേട്ട- RSS നിയത്രിത കേന്ദ്ര സർക്കാറിന്റ ജനവിരുദ്ധ മുസ്ലീം വിരുദ്ധ ഫാസിസ്റ്റ് അജണ്ടയെ പരാജയപ്പെടുത്താൻ ഓരോ പൗരനും മുന്നോട്ട് വരേണ്ടതുണ്ട് എന്നും വഖഫ് ഭൂമി പിടിച്ചെടുക്കുന്നതിനുള്ള ബിൽ, അന്വേഷണ ഏജൻസികളുടെ ദുരുപയോഗം എന്നിവയെ രാഷ്ട്രീയ പാർട്ടികൾ അഭിപ്രായ വിത്യാസങ്ങൾ മറന്ന് ഒറ്റകെട്ടായി പ്രതിരോധിക്കണം എന്നും എസ്.ഡി.പി.ഐ.


സംസ്ഥാന പ്രസിഡൻറ് സി.പി. ലത്തീഫ് പറഞ്ഞു. കേന്ദ്ര സർക്കാറിന്റ് ജനദ്രോഹ നയങ്ങൾ , ഭരണ പരാജയം, കോർപ്പറേറ്റ് മുതലാളിമാരുടെ വായ്പകൾ എഴുതി തള്ളൽ, കർഷക വിരുദ്ധ നയങൾ വർഗീയ - വിഭജന രാഷ്ട്രിയം, തുടങ്ങിയവയ്ക്കെതിരേ ശബ്ദമുയർത്തിയതിന്റ പേരിൽ കേന്ദ സർക്കാർ എസ്. ഡി.പി.ഐ - യെ വേട്ടയാടുകയാണ്.

വഖഫ് ഭേദഗതി ബില്ലിനെതിരേ ദേശിയ തലത്തിൽ എസ് ഡി പി ഐ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പ്രതിഷേധങ്ങളുടെ ജനപങ്കാളിത്തം കൊണ്ട് ഭയചകിതരായ കേന്ദ്ര സർക്കാർ പാർട്ടിയെ ലക്ഷ്യമാക്കി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടി ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുകയാണ്. എസം.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്തക കണവെൻഷൻ സി.പി. ലത്തിഫ് ഉത്ഘാടനം ചെയ്തു.

മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് മുഹമ്മദ് സിയാദ് വിഷയവതരണം നടത്തി. ജില്ലാ സെക്രട്ടറി കെ.എസ് ആരിഫ്, പൂഞ്ഞാർ മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി, ജില്ലാ കമ്മിറ്റി അംഗങളായ സി.എച്ച് ഹസീബ് , മണ്ഡലം പ്രസിഡന്റ് ഹലീൽ തല പള്ളിൽ എന്നിവർ സംസാരിച്ചു. സുബൈർ വെളളാപള്ളിൽ സ്വാഗതവും, ജെലീൽ കെ.കെ.പി നന്ദിയും പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !