ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ അംബാഗഡ് ചൗക്കി ജില്ലയിലെ 17 ഗ്രാമങ്ങളിൽ വൈദ്യുതി എത്തി. ഇതാദ്യമായാണ് ഗ്രാമത്തിലെ 275 വീടുകളിൽ വൈദ്യുതി എത്തുന്നത്. മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിൽ 3 കോടി രൂപ ചെലവിലാണ് ഇവിടേക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടുള്ളത്.17 ഗ്രാമങ്ങളും കുന്നുകളെ ചുറ്റിപറ്റിയുള്ളതാണ്. മാവോയിസ്റ്റ് ബാധ്യതാ മേഖലയായ ഈ പ്രദേശം ഇടതൂർന്ന വനങ്ങളാൽ മൂടപെട്ടതാണ്. ജില്ലയുടെ തെക്ക് ബസ്തർ മേഖലയും പടിഞ്ഞാറ് മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയും ആണുള്ളത്.
കടുൽജോറ, കട്ടപ്പർ, ബോദ്ര, ബുക്മാർക്ക, സാംബൽപൂർ, ഗട്ടേഗഹാൻ, പുഗ്ഡ, അമകോഡോ, പെറ്റെമെറ്റ, തടേകാസ, കുണ്ടൽക്കൽ, റൈമാൻഹോറ, നൈൻഗുഡ, മെറ്റതോഡ്കെ, കൊഹ്കതോള, എഡാസ്മെറ്റ, കുഞ്ചകൻഹാർ തുടങ്ങിയ ഗ്രാമങ്ങളിലേക്കാണ് വൈദ്യുതി എത്തിയത്.17 ഗ്രാമങ്ങളിലായി ആകെ 540 വീടുകളുണ്ട്, അതിൽ 275 പേരുടെ വീടുകളിലേക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചു. കണക്ഷന് അപേക്ഷിച്ചവരുടെ ശേഷിക്കുന്ന വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.ഗ്രാമങ്ങളിലേക്ക് ഉപകരണങ്ങൾ കൊണ്ടുപോകുകയും സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഗ്രാമങ്ങൾ വനഭൂമിയിലായതിനാൽ വനം വകുപ്പിൽ നിന്ന് അനുമതി ആവശ്യമായിരുന്നു. ഛത്തീസ്ഗഡ് സംസ്ഥാന വൈദ്യുതി ബോർഡിന്റെ (സിഎസ്ഇബി) എക്സിക്യൂട്ടീവ് എഞ്ചിനീയർ എ കെ രാംടെകെ പറഞ്ഞു.
അതേസമയം, ജില്ലയിലെ ഗ്രാമങ്ങളിലുള്ളവർ ഇതുവരെ ആശ്രയിച്ചിരുന്നത് സോളാർ വിളക്കുകളെയായിരുന്നു. എന്നാൽ രാത്രിയാകുന്നതോടെ അവയുടെ ചാർജ് തീരുന്നതിനാൽ ഇരുട്ടിലായിരുന്നു കാലങ്ങളായി ഗ്രാമത്തിലുള്ളവർ കഴിഞ്ഞുപോന്നിരുന്നത്. ഇനി മറ്റ് ഗ്രാമങ്ങളിലേക്ക് കൂടി വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.