ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ​ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ​ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിലെത്തി.

പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാനുള്ള യോഗത്തിൽ പങ്കെടുക്കാനാണ് രാഹുൽ​ഗാന്ധി എത്തിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും യോ​ഗത്തിൽ പങ്കെടുക്കാനെത്തി. നിലവിലെ സിബിഐ ഡയറക്ടർ പ്രവീൺ സൂദിൻറെ കാലാവധി മേയ് 23നാണ് അവസാനിക്കുന്നത്.
പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നത്. മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോ​ഗസ്ഥരുടെ പേര് പരി​ഗണിച്ചെങ്കിലും ഔദ്യോ​ഗിക തീരുമാനം ആയിട്ടില്ല. പ്രവീൺ സൂദിന്റെ കാലാവധി നീട്ടാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.
രണ്ട് വർഷത്തേക്കാണ് സിബിഐ ഡയറക്ടറുടെ നിയമനം. കർണാടക കേഡറിലെ 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പ്രവീൺസൂദ് 2023 മെയ് 25നാണ് സിബിഐ തലവനായി നിയമിക്കപ്പെടുന്നത്. സംസ്ഥാന പൊലീസ് ഡയറക്ടർ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023ൽ സംസ്ഥാനങ്ങളിലുടനീളം നിരവധി അഴിമതികളും ക്രിമിനൽ കേസുകളും സിബിഐ അന്വേഷിച്ചുകൊണ്ടിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ നിയമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !