കാട്ടാക്കട: കാട്ടാക്കട തൂങ്ങാംപാറ കൃപ ആഡിറ്റോറിയത്തിൽ വിവാഹ സൽക്കാരം നടക്കുന്നതിനിടെ യുവാവിന് കഴുത്തിൽ കുത്തേറ്റു.
അരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. കഴുത്തിൽ ഗുരുതരമായി കുത്തേറ്റ അജീറിനെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും പ്രവേശിപ്പിച്ചു . കണ്ടല കാട്ടുവിള സ്വദേശി കണ്ണനാണ് അജീറിനെ കുത്തിയത്.ഓഡിറ്റോറിയത്തിന് പുറകുവശത്തെ പാചക പുരയ്ക്ക് സമീപമാണ് അക്രമം നടന്നത്. കണ്ണൻ ഓടി രക്ഷപ്പെട്ടു. വ്യക്തിപരമായ പ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. കാട്ടാക്കട, മാറനെല്ലൂർ, നരുവാമൂട് സ്റ്റേഷനിൽ നിന്നും പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.വൈകുന്നേരം ആറരയോടെയാണ് സംഭവം. ബിയർ കുപ്പി പൊട്ടിച്ചിട്ടാണ് കുത്തിയത്. വ്യക്തി വൈരാഗ്യം ആണ് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇവർ ആഡിറ്റോറിയത്തിന് പുറകിൽ ഇരുന്ന് മദ്യപിച്ച ശേഷമാണ് അക്രമണം നടത്തിയതെന്നും നാട്ടുകാർ പറയുന്നു. ഇവർ ലഹരി മരുന്നിന് അടിമകളാണ് എന്നും ഇവർ പറഞ്ഞു.വിവാഹ സൽക്കാരത്തിനിടയിൽ സംഘർഷം; യുവാവിന് കഴുത്തിൽ കുത്തേറ്റു; ഗുരുതരാവസ്ഥയിൽ
0
തിങ്കളാഴ്ച, മേയ് 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.