ജിദ്ദ: സൗദി അറേബ്യയുടെ ഉപവിദ്യാഭ്യാസ മന്ത്രിയായി ഈനാസ് ബിന്ത് സുലൈമാന്‍ ബിന്‍ മുഹമ്മദ് അല്‍ഈസയെ സൽമാൻ രാജാവ് നിയോഗിച്ചു.
സൗദിയിലെ പ്രമുഖ അക്കാദമിക് വിദഗ്ധരില്‍ ഒരാളാണ് ഈനാസ് ബിൻത് സുലൈമാൻ. രാജ്യത്ത് സ്ത്രീ ശാക്തീകരണം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നിയമനം.കാനഡ അടക്കം നിരവധി വിദേശ സർവകലാശാലകളിൽ പഠനം നടത്തി മികച്ച അക്കാദമിക്ക് നേട്ടം സ്വന്തമാക്കിയ ആളാണ് ഈനാസ് ബിൻത് സുലൈമാൻ. അതേസമയം, പുതിയ ജിസാന്‍ ഗവര്‍ണറായി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ നിയമിച്ചു.മന്ത്രി റാങ്കോടെയാണ് നിയമനം. ബന്ദര്‍ ബിന്‍ മുഖ്രിന് രാജകുമാരനെ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായും നാസിര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ ജലവി രാജകുമാരനെ ജിസാന്‍ ഡെപ്യൂട്ടി ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്. നാസിര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ദാവൂദിനെ ഡെപ്യൂട്ടി നാഷനല്‍ ഗാര്‍ഡ് മന്ത്രിയായും ഫഹദ് ബിന്‍ സഅദ് ബിന്‍ ഫൈസല്‍ രാജകുമാരനെ അല്‍ഖസീം പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറായും നിയമിച്ചു.രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവ് അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് ആലുമുഖ്രിന്‍ രാജകുമാരനെ ആക്ടിംഗ് ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയായി നിയമിച്ചു. ഫഹദ് ബിന്‍ അബ്ദുല്ല അല്അസ്കറിനെ റോയല്‍ കോര്‍ട്ട് ഡെപ്യൂട്ടി പ്രസിഡന്റ് ആയി നിയമിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.