ദുബായ്: തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ(26)യെ ദുബായിൽ കൊലപ്പെടുത്തിയത് ആൺ സുഹൃത്തായ അബിൻ ലാൽ മോഹൻലാൽ.
28 വയസ്സുകാരനായ തിരുവനന്തപുരം സ്വദേശി അബിൻ ലാൽ മോഹൻലാൽ അബുദാബിയിലെ സ്വകാര്യാശുപത്രിയിലാണ് ജോലി ചെയുന്നത്. കൃത്യം നടത്തിയ ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറ ഉപയോഗിച്ച് പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.കൊല്ലം കൊട്ടാരക്കരയിൽ വാടകവീട്ടിൽ താമസിക്കുന്ന അമ്മ ഗിൽഡയും ആനിമോളുടെ അച്ഛനും വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞതാണ്. ദുബായിലെ സ്വകാര്യ ഫിനാൻഷ്യൽ കമ്പനിയിൽ ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ ജീവനക്കാരിയായിരുന്നു ആനിമോൾ. ഏകദേശം ഒരു വർഷം മുൻപ് അബിൻ ലാൽ തന്നെയാണ് ആനിമോളെ ദുബായിലേക്ക് കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു.സുഹൃത്തുക്കൾ പറയുന്നതനുസരിച്ച് ആനിമോളെ വിവാഹം കഴിക്കാൻ അബിൻ ലാൽ തീരുമാനിച്ചിരുന്നു. എന്നാൽ ആനിമോളിന്റെ വീട്ടുകാർക്ക് ഈ ബന്ധം താൽപര്യമില്ലായിരുന്നു. ആനിമോൾക്ക് മറ്റൊരാളുമായി വിവാഹം നടത്താൻ അവർ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഇതിനെ തുടർന്നുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേസ് അന്വേഷണം പുരോഗമിക്കുകയാണ്. ദുബായ് പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ആനിമോളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി നേതൃത്വം നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.