നെടുമങ്ങാട്: നെടുമങ്ങാട് വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ.
ആനാട് സ്വദേശി വിമൽ (37) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് - പുലിപ്പാറ സ്വദേശിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.രണ്ട് പേരിൽ നിന്നുമായി ആറരലക്ഷം രൂപയും 5 പവൻ സ്വർണ്ണവും വാങ്ങിയശേഷം മറ്റൊരു സ്ത്രിയെ വിവാഹം കഴിച്ചു. വിവാഹം കഴിക്കുന്നവരെ ഇയാൾ രജിസ്ട്രർ വിവാഹം ചെയ്യും.
6 മാസം മുതൽ 1 വർഷം വരെ കൂടെ താമസിക്കും തുടർന്ന് അടുത്ത വിവാഹം. ഇയാൾക്ക് എതിരെ ചീറ്റിംഗ് , പിടിച്ച് പറി തുടങ്ങിയ കേസ് നിലവിൽ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ ഉണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.