തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ യുവാവിനെ ആളുമാറി മര്‍ദിച്ചു; ഏഴുപേർ പോലീസ് പിടിയിൽ

തിരുവനന്തപുരം: തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ യുവാവിനെ ആളുമാറി മര്‍ദിച്ചു.

തിരുമല സ്വദേശി പ്രവീണിനെയാണ് ഒരുസംഘം യുവാക്കള്‍ ആളുമാറി ക്രൂരമായി മര്‍ദിച്ചത്. മെയ് 14-നായിരുന്നു സംഭവം. മര്‍ദനമേറ്റ പ്രവീണിന്റെ പരാതിയില്‍ ഏഴുപേരെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പൂജപ്പുര സ്വദേശിയായ വിഷ്ണുവിന്റെ സംസ്‌കാരചടങ്ങിന് പിന്നാലെയാണ് ശാന്തികവാടത്തിലുണ്ടായിരുന്ന പ്രവീണിനെ വിഷ്ണുവിന്റെ സുഹൃത്തുക്കള്‍ ആക്രമിച്ചത്. മെയ് 14-ാം തീയതിയാണ് വിഷ്ണു ജീവനൊടുക്കിയത്. അതിനുമുമ്പ് വിഷ്ണുവിനെതിരേ ഒരാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിഷ്ണു തന്റെ സഹോദരിയെ ശല്യംചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ഈ യുവാവ് പോലീസില്‍ പരാതിപ്പെട്ടത്.
ഇതിന്റെ മനോവിഷമത്തിലാണ് വിഷ്ണു ജീവനൊടുക്കിയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. വിഷ്ണുവിനെതിരേ പരാതി നല്‍കിയ ആളാണെന്ന് കരുതിയാണ് പ്രതികള്‍ തിരുമല സ്വദേശിയായ പ്രവീണിനെ മര്‍ദിച്ചതെന്നും പോലീസ് പറഞ്ഞു.

വിഷ്ണുവിന്റെ സംസ്‌കാരചടങ്ങിന് പിന്നാലെയായിരുന്നു സംഭവം. കൂട്ടംചേര്‍ന്ന് പ്രവീണിനെ ആക്രമിച്ച പ്രതികള്‍ ചെടിച്ചട്ടിയടക്കം ഉപയോഗിച്ച് മര്‍ദിച്ചു. പിന്നീട് മറ്റൊരിടത്തേക്ക് കൊണ്ടുപോയി പ്രവീണിനെ കൊള്ളയടിച്ചതായും പരാതിയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !