ദുബായ്: യുഎഇയിൽ ഈ വർഷത്തെ ബലി പെരുന്നാൾ ജൂൺ 6ന് ആകാൻ സാധ്യത.
എമിറേറ്റ്സ് അസ്ട്രോണോമിക്കൽ സൊസൈറ്റിയുടെ ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ മാസം 28ന് ദുൽഹജ് ആദ്യദിനമാകുമെന്ന് കരുതപ്പെടുന്നു.എങ്കിലും ആദ്യത്തെ ചന്ദ്രദർശനത്തെ അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം ലഭിച്ചതിനു ശേഷമേ അന്തിമ തീയതി സ്ഥിരീകരിക്കുകയുള്ളൂ. അറഫാ ദിനം ജൂൺ 5ന് ആകുമെന്നും പ്രവചനമുണ്ട്.കുവൈത്തിൽ 5 ദിവസം പെരുന്നാൾ അവധി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ യുഎഇയിൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ദൈവത്തിന്റെ ആജ്ഞയനുസരിച്ചു സ്വന്തം മകനെപ്പോലും ബലി നൽകാൻ മടിക്കാതിരുന്ന ഇബ്രാഹിം പ്രവാചകന്റെയും പത്നി ഹാജറയുടെയും ആത്മസമർപ്പണം ഓർമിപ്പിച്ചുകൊണ്ടാണു ബലിപെരുന്നാൾ ആഘോഷിക്കുന്നത്.യുഎഇയിൽ ബലിപെരുന്നാൾ ജൂൺ 6ന് ആകാൻ സാധ്യത; കുവൈത്തിൽ 5 ദിവസം ബലി പെരുന്നാൾ അവധി
0
വ്യാഴാഴ്ച, മേയ് 22, 2025
.jpeg)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.