അമരാവതി: പാക് പ്രത്യാക്രമണത്തിൽ വീര മൃത്യു വരിച്ച സൈനികൻ മുരളി നായിക്കിന് ആദരാഞ്ജലി അർപ്പിച്ച് ആന്ധ്രാ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു.
സൈനികന്റെ മാതാപിതാക്കളെ നായിഡു ഫോണിൽ വിളിച്ച് തന്റെ അനുശോചനം അറിയിച്ചു. ആന്ധ്രാഗവർണർ എസ് അബ്ദുൽ നസീറും മുരളി നായിക്കിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.ആന്ധ്രയിലെ ശ്രീ സത്യ സായി ജില്ലയിലെ കല്ലി തണ്ട എന്ന ഗ്രാമത്തിൽ നിന്ന് 2022ലായിരുന്നു മുരളി നായിക് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായത്.നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെ രാത്രി ഉണ്ടായ വെടിവെയ്പില്‍ മുരളി നായിക്കിന് സാരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മരണം സംഭവിച്ചത്.ശ്രീ സത്യസായി ജില്ലയിലെ ഗോരാണ്ട്‌ല മണ്ഡല്‍ സ്വദേശിയാണ് മുരളി നായിക്. പിതാവ് രാം നായിക് കര്‍ഷകനാണ്. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്കടുത്താണ് മുരളിക്ക് പോസ്റ്റിംഗ് ലഭിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം വെടിവെയ്പ് നടത്തുകയായിരുന്നു. അതേ സമയം മുരളി നായിക്കിന്റെ ഭൗതിക ശരീരം നാളെ സ്വദേശത്ത് എത്തിക്കും.പാക് പ്രത്യാക്രമണത്തിൽ വീര മൃത്യു വരിച്ച സൈനികന്റെ ഭൗതിക ശരീരം നാളെ സ്വദേശത്ത് എത്തിക്കും; ആദരാഞ്ജലി അർപ്പിച്ച് ആന്ധ്രാ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു
0
വെള്ളിയാഴ്ച, മേയ് 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.