അടിമാലി: ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷൻ പരിധിയിൽ വരുന്ന പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ ഒരു കടുംബത്തിലെ 4 പേർ വീടിന് തീപിടിച്ച് മരിച്ചതായി സൂചന.
തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), മക്കളായ അഭിനന്ദ് (10), അഭിനവ് (6) എന്നിവർ മരിച്ചതായാണ് നിഗമനം. ശുഭയുടെ മാതാവ് പൊന്നമ്മയും (70) വീട്ടിലുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇതിൽ അഭിനവിന്റെ മൃതദേഹം നാട്ടുകാർ ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.പൊലീസും അഗ്നിരക്ഷാ സംഘവും സംഭവ സ്ഥലത്തേക്കു പോയിട്ടുണ്ട്. രണ്ട് ശരീരാവശിഷ്ടങ്ങളാണ് കത്തിക്കരിഞ്ഞ നിലയിൽ വീട്ടിൽനിന്നു കണ്ടെത്തിയിരിക്കുന്നത്. ഒരാളുടെ മൃതദേഹം വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടായിരിക്കാമെന്നാണ് പൊലീസ് നിഗമനം.ഫൊറൻസിക്കിന്റെ സാന്നിധ്യത്തിൽ നാളെ കൂടുതൽ പരിശോധന നടത്തും. വൈകിട്ട് 6.30ടെയാണ് വിവരം നാട്ടുകാർ അറിയുന്നത്. ഇന്നലെ തീപിടിത്തമുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നതായും നാട്ടുകാർ പറയുന്നു.വീടിന് തീപിടിച്ച് അപകടം: 2 കുട്ടികൾ ഉൾപ്പെടെ 4 പേർ വെന്തുമരിച്ചു; ദുരൂഹത
0
ശനിയാഴ്ച, മേയ് 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.