കേരള വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1,500 കോടി രൂപ കേന്ദ്രസർക്കാർ നിഷേധിക്കുന്നു; മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1,500 കോടി രൂപ കേന്ദ്രസർക്കാർ നിഷേധിക്കുന്നതായ് മന്ത്രി വി. ശിവൻകുട്ടി.

പി എം ശ്രീ ധാരണാപത്രം ഒപ്പുവെയ്കാത്തതിനാലാണ് ഫണ്ട് തടഞ്ഞു വെയ്ക്കുന്നതെന്നും ദേശീയ വിദ്യാഭ്യാസനയം അംഗീകരിപ്പിക്കാനുള്ള സമർദ്ദതന്ത്രത്തിന്റെ ഭാഗമാണിതെന്നും മന്ത്രി കുറ്റപ്പെടുത്തി. വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സമാന ആശങ്ക നേരിടുന്ന തമിഴ്നാടുമായി കേരളം ആശയവിനിമയം നടത്തി.
തമിഴ്‌നാട്, കേരളം, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ധാരണാപത്രങ്ങളിൽ ഒപ്പു വെയ്ക്കാനുമുള്ള നിർദേശത്തെ കേരളം എതിർക്കുന്നതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചിരിക്കുന്നത്. 

ഇതോടെയാണ് പി‌എം ശ്രീ ഉൾപ്പെടെ വിവിധ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികൾക്കായി കേരളത്തിന് നൽകേണ്ട 1,500.27 കോടി രൂപ കേന്ദ്രം നിഷേധിക്കുന്നതെന് വിദ്യാഭ്യാസ മന്ത്രി വീ ശിവൻകുട്ടി കുറ്റപ്പെടുത്തി. ഇത്തരം വിഷയങ്ങളിൽ സംസ്ഥാനത്തെ നിർബന്ധിക്കാൻ കഴിയില്ലെന്നുള്ള സുപ്രീം കോടതിവിധിയും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

എൻ‌സി‌ഇ‌ആർ‌ടി ജനറൽ കൗൺസിലിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെയും കേരളത്തിന്റെ ആശങ്കകൾ ധരിപ്പിച്ചിട്ടും നടപടി ഉണ്ടായില്ല. കേരളത്തിനുള്ള ധനസഹായം തടഞ്ഞുവയ്ക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു. എൻഇപിയിൽ സമാന ആശങ്കകൾ പങ്കിടുന്ന തമിഴ്‌നാടുമായി കേരളം പ്രാഥമിക ചർച്ചകളും ആരംഭിച്ചു. ഇരു സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !