നെടുമങ്ങാട്–ആര്യനാട് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ ലോറിയുടെ പിൻചക്രം തലയിലൂടെ കയറി മരിച്ചു

ആര്യനാട്:  നെടുമങ്ങാട്–ആര്യനാട് റോഡിൽ തോളൂർ പെട്രോൽ പമ്പിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ ലോറിയുടെ പിൻചക്രം തലയിലൂടെ കയറി മരിച്ചു.

ഉഴമലയ്ക്കൽ വാലൂക്കോണം മുതിയാംകോണം ചിന്നു ഭവനിൽ കെ.രവീന്ദ്രൻ നായർ (65) ആണ് തൽക്ഷണം മരിച്ചത്. സ്കൂട്ടർ ഒാടിച്ച മുതിയാംകോണം സ്വദേശി അനീഷ് കുമാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
ആര്യനാട് നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയെ അതേ ദിശയിൽ സഞ്ചരിച്ച സ്കൂട്ടർ മറികടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ എതിർദിശയിൽ എത്തിയ കാറിനെ കണ്ട് സ്കൂട്ടർ ഒതുക്കുന്നതിനിടെ ലോറിയിൽ ഇടിച്ചു.
നിലത്ത് വീണ രവീന്ദ്രൻ നായർ ലോറിക്കടിയിൽ വീണു പിൻചക്രം കയറി മരിച്ചു. റോഡിൽ വീണ രക്തം ഫയർഫോഴ്സ് കഴുകി വൃത്തിയാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !