ജർമ്മനിയില്‍ കത്തി ആക്രമണത്തിൽ പതിനേഴു പേർക്ക് പരിക്ക്; 6 പേര്‍ ഗുരുതരാവസ്ഥയില്‍
ജർമ്മനിയിലെ ഹാംബർഗിലെ സെൻട്രൽ ട്രെയിൻ സ്റ്റേഷനിൽ ഇന്നലെ വൈകുന്നേരം നടന്ന കത്തി ആക്രമണത്തിൽ പതിനേഴു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. സംഭവത്തിൽ ഒരു ജർമ്മൻ വനിതയെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6:00 ന് (GMT 4:00) വടക്കൻ നഗരത്തിലെ സെൻട്രൽ സ്റ്റേഷനിൽ ആണ് ആക്രമണം നടന്നത്.
"പ്രാഥമിക വിവരം അനുസരിച്ച്, പ്രധാന ട്രെയിൻ സ്റ്റേഷനിൽ ഒരാൾ കത്തികൊണ്ട് നിരവധി പേരെ പരിക്കേൽപ്പിച്ചു,""പ്രതിയെ പോലീസ് പിടികൂടി." ഹാംബർഗ് പോലീസ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ഹാംബർഗ് അഗ്നിശമന വകുപ്പിന്റെ വക്താവ് പറഞ്ഞു, 18 പേർക്ക് പരിക്കേറ്റു, അവരിൽ "ജീവന് അപകടകരമായ പരിക്കുകളുള്ള 6 പേർ" ഉണ്ട് വക്താവ് പറഞ്ഞു.
നഗരത്തിലെ വൈകുന്നേരത്തെ തിരക്കേറിയ സമയത്തിനിടയിലാണ് കുത്തേറ്റത്. ഇരകളിൽ ചിലർക്ക് ജീവന് ഭീഷണിയായ പരിക്കുകൾ ഏറ്റതായി അടിയന്തര സേവനങ്ങൾ അറിയിച്ചു.
39 വയസ്സുള്ള ജർമ്മൻ വനിതയെന്ന് സംശയിക്കുന്നയാളെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തതായി ഹാംബർഗ് പോലീസ് വക്താവ് പറഞ്ഞു. ആക്രമണം തീവ്രവാദ പ്രവര്‍ത്തനമായി സൂചിപ്പിക്കുന്നതിന് നിലവിൽ തെളിവുകളൊന്നുമില്ല.
ഹാംബർഗ് ഹൗപ്റ്റ്ബാൻഹോഫിൽ ഇപ്പോൾ ഒരു "വലിയ പോലീസ് ഓപ്പറേഷൻ" നടക്കുന്നുണ്ടെന്ന് പ്രാദേശിക പോലീസ് സോഷ്യൽ മീഡിയയിൽ പറഞ്ഞു.
ഓപ്പറേഷനിടെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്ത സ്ത്രീ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്, ശനിയാഴ്ച കോടതിയിൽ ഹാജരാക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.