ലണ്ടൻ; പാലാ നഗരസഭാ കൗൺസിലർ ആർ. സന്ധ്യയുടെ ഭർത്താവ് എം.എം. വിനുകുമാർ (47) അന്തരിച്ചു. തിങ്കളാഴ്ച ലണ്ടന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
യുകെയിലെ ടോർക്കിയിൽ താമസിക്കുന്ന കൗൺസിലർ ആർ. സന്ധ്യയെ ഡെവൺ ആൻഡ് കോൺവാൾ പൊലീസ് ആണ് വിവരം അറിയിച്ചത്. ഗ്രേറ്റർ ലണ്ടനിലെ വാൽത്തംസ്റ്റോയിൽ വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം യുകെയിൽ തന്നെ സംസ്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സന്ധ്യ പറഞ്ഞു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.വിദ്യാർഥികളായ കല്യാണി, കീർത്തി എന്നിവരാണ് മക്കൾ. പാലാ കണ്ണാടികുറുമ്പ് മുതുകുളത്ത് വീട്ടിൽ പരേതനായ എം.ബി. മധുസൂദനൻ നായരും തുളസി ദേവിയുമാണ് മാതാപിതാക്കൾ. എം.എം. അരുൺ ദേവ് ഏക സഹോദരനാണ്. സിപിഐ പ്രതിനിധിയായ സന്ധ്യ പാലാ നഗരസഭയിലെ മുരിക്കുംപുഴ വാർഡ് കൗൺസിലറാണ്.
2024 ഓഗസ്റ്റിലാണ് വിനുകുമാർ ഹെൽത്ത്കെയർ അസിസ്റ്റന്റ് വീസയിൽ യുകെയിൽ എത്തിയത്. പിന്നീട് സന്ധ്യയും യുകെയിലേക്ക് പോയിരുന്നു. മക്കൾ നാട്ടിലാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് നഗരസഭയിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ സന്ധ്യ യുകെയിൽ നിന്നും പാലായിൽ വന്ന് മടങ്ങിപ്പോയിരുന്നു. സന്ധ്യയുടെ പിതാവ് എൻ.കെ. രാമചന്ദ്രൻ നായർ (80) കഴിഞ്ഞ മാർച്ച് 22നാണ് അന്തരിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.