ന്യൂഡൽഹി: അറബിക്കടലില്‍ പാക്ക് തീരത്തോടു ചേര്‍ന്നു നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്കു നീങ്ങിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്കു പിന്നാലെ പാക്കിസ്ഥാനിൽ ഇന്ന് ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗം ചേരും. പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ച യോഗത്തിൽ പ്രധാന കാബിനറ്റ് മന്ത്രിമാരും സുരക്ഷാസേനയിലെ ഉന്നതരും പങ്കെടുക്കും.
അതിനിടെ, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി ഊര്‍ജിത തിരച്ചില്‍ തുടരുകയാണ്. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സുരക്ഷ വർധിപ്പിച്ചു. ഇന്നലെ ബാരാമുള്ളയിലും കുൽഗാമിലും ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിൽക്കൂടിയാണു നടപടി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്നു വൈകിട്ട് ആറുമണിക്ക് സര്‍വകക്ഷിയോഗം ചേരും. കോൺഗ്രസ് അടക്കം എല്ലാ പ്രതിപക്ഷ പാർട്ടികളിലെയും നേതാക്കളെ യോഗത്തിനു ക്ഷണിച്ചിട്ടുണ്ട്. യുഎസ് സന്ദർശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയ രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും.അതേസമയം, പാക്കിസ്ഥാന്‍റെ ഉന്നത നയതന്ത്രജ്‍ഞനായ സാദ് അഹമ്മദ് വാറിച്ചിനോട് രാജ്യം വിടാന്‍ ഇന്ത്യ നിര്‍ദേശം നല്‍കി. അസ്വീകാര്യനായതിനാല്‍ ഇന്ത്യ വിടണം എന്ന നോട്ടിസ് ആണ് നല്‍കിയത്. അസ്വീകാര്യര്‍ എന്ന് പ്രഖ്യാപിച്ച പാക്ക് സേനാ ഉപദേഷ്ടാക്കള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധുനദീജല ഉടമ്പടി മരവിപ്പിച്ച ഇന്ത്യൻ നടപടി അപക്വമെന്ന് പാക്കിസ്ഥാൻ മറുപടി നൽകി. പാക് പങ്ക് വ്യക്തമാക്കുന്ന തെളിവ് ഇന്ത്യ കൈമാറിയിട്ടില്ല. ഉചിതമായ മറുപടി നൽകുമെന്നും പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ പറഞ്ഞു. കറാച്ചി തീരത്തിനുസമീപം മിസൈൽ പരീക്ഷണം നടത്താനും പാക്കിസ്ഥാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. അറബിക്കടലിൽ പാക് തീരത്തോടു ചേർന്ന് നാവിക അഭ്യാസവും പ്രഖ്യാപിച്ചു. ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്കു നീങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളാണ് സ്വീകരിച്ചത്. സിന്ധൂനദീജലകരാർ ഇന്ത്യ മരവിപ്പിച്ചു. അട്ടാരിയിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി പൂർണമായും അടച്ചു. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരന്മാരുടെയും വീസ റദ്ദാക്കി. എല്ലാ പാക്ക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന നിർദേശവും നൽകി. പാക്ക് പൗരന്മാർക്ക് ഇനി വീസ നൽകില്ല എന്നും തീരുമാനിച്ചു. ‘സാർക് വീസ എക്സ്റ്റൻഷൻ സ്കീം’ പ്രകാരം വീസ ലഭിച്ച എല്ലാ പാക്കിസ്ഥാൻകാരുടെയും വീസ റദ്ദാക്കി. പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻമാർക്ക് രാജ്യം വിടാൻ ഒരാഴ്ചയാണ് നൽകിയിരിക്കുന്നത്. ഇന്ത്യയിലുള്ള പാക്കിസ്ഥാന്റെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥന്മാരുടെ എണ്ണം 55ൽ നിന്ന് 30 ആക്കി വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പാകിസ്ഥാന്റെ പ്രതികരണം വന്നിരിക്കുന്നത്.അറബിക്കടലില്‍ പാക്ക് തീരത്തോടു ചേര്‍ന്നു നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍
0
വ്യാഴാഴ്ച, ഏപ്രിൽ 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.