രാജ്യത്ത് ഏറ്റവുമധികം പിഎസ്‌സി നിയമനങ്ങൾ നടന്നത് കേരളത്തിൽ,9 വർഷത്തെ പിണറായി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് ലഘുലേഖ

കോട്ടയം; സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് വികസന ലഘുലേഖ പുറത്തിറക്കി. കഴിഞ്ഞ 9 വർഷത്തെ പിണറായി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണു  ലഘുലേഖ തയാറാക്കിയിരിക്കുന്നത്.

രാജ്യത്ത് ഏറ്റവുമധികം പിഎസ്‌സി നിയമനങ്ങൾ നടന്നത് കേരളത്തിലാണെന്നതു ഉൾപ്പെടെയുള്ള മാതൃകാപരമായ നേട്ടങ്ങൾ കൈവരിക്കാനായെന്ന അവകാശവാദവുമായാണു ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്.  രാജ്യത്തെ ആകെ പിഎസ്‌സി നിയമനങ്ങളുടെ 66 ശതമാനവും നടക്കുന്നത് കേരളത്തിലാണെന്നാണ് ലഘുലേഖയിലെ ആദ്യ നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുന്നത്. 

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2016 മേയ് മുതൽ 1,61,361 ശുപാർശകളും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 1,14,701 ശുപാർശകളുംനൽകി എന്നാണ് ലഘുലേഖയിൽ പരാമർശിക്കുന്നത്. 2025ൽ മാത്രം ഇതുവരെ 8,297 ശുപാർശകൾ നൽകിയിട്ടുണ്ടെന്നും ലഘുലേഖയിൽ പറയുന്നു.


 നോർക്ക വഴി നാലായിരത്തോളം റിക്രൂട്ട്മെന്റുകൾ നടത്തിയെന്നും 2,378 യുവ പ്രഫഷണലുകൾക്ക് വിദേശ ജോലിക്കുള്ള വഴിതുറന്നെന്നും ലഘുലേഖയില്‍ പരാമർശമുണ്ട്. ഐഎസ്ആർഒയുടെ സഹകരണത്തോടെ ശാസ്ത്രസാങ്കേതിക രംഗത്തു കൂടുതൽ വികസന പ്രവർത്തനങ്ങൾ, സർക്കാരുമായി ബന്ധപ്പെട്ട ഇ സേവനങ്ങൾ എല്ലാവരിലേക്കും എത്തിച്ചു, സമഗ്ര ഭൂവിവരം ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാകുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റി, വ്യവസായ സൗഹൃദ കേരളം, സംരഭക രംഗത്ത് കുതിച്ചുചാട്ടം, ദാരിദ്ര്യ രഹിത കേരളം, 8 വർഷത്തിനിടയിൽ 3,57,898 പട്ടയങ്ങൾ വിതരണം ചെയ്തു, 

ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം, മാലിന്യമുക്ത കേരളം തുടങ്ങി നേട്ടങ്ങളുടെ വലിയ നിര തന്നെയാണു സർക്കാർ ലഘുലേഖയിൽ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ വിവരങ്ങളും ചുരുങ്ങിയ രൂപത്തിൽ  2 പേജുകളിലായും സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയ ബുക്ക് രൂപത്തിലും സർക്കാർ നേട്ടങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !