കണ്ണൂർ; കണ്ണൂരിൽ ക്ഷേത്രോത്സവത്തിൽ സിപിഎം ആഘോഷമെന്ന് വീണ്ടും പരാതി. പാനൂർ കൊല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രത്തിലെ വേലയ്ക്കിടെ ചെഗ്‌വേരയുടെ ചിത്രമുള്ള പതാകയും വിപ്ലവഗാനങ്ങളും ഉൾപ്പെടുത്തിയെന്നാണ് പരാതി. ഇന്നലെ രാത്രിയായിരുന്നു ആഘോഷം.
ക്ഷേത്രാങ്കണത്തിനു പുറത്ത് നടന്ന ഡിജെ പരിപാടിക്കിടെയാണ് പതാകയുമായി പാർട്ടി പ്രവർത്തകർ വിപ്ലവഗാനത്തിന് ചുവടുവച്ചത്.കൊല്ലം കടയ്ക്കലിൽ ദേവീക്ഷേത്രത്തിലെ പരിപാടിക്കിടെ വിപ്ലവഗാനം അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ, ക്ഷേത്രപരിപാടികളിൽ പാർട്ടി ചിഹ്നങ്ങൾ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.ഈ നിർദേശം ലംഘിച്ചാണ് വീണ്ടും സമാന സംഭവം.സിപിഎം നേതാക്കളുടെ അറിവോടെയാണ് ആഘോഷത്തിൽ ചെ ഗവാരയുടെ പതാകയും വിപ്ലവഗാനവും ഉപയോഗിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.ബിജെപിയും ഇതേ രീതിയിൽ ക്ഷേത്രങ്ങളിൽ ഇടപെടുന്നുണ്ടെന്നും ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് പറഞ്ഞു. എന്നാൽ ബിജെപി പതാക ക്ഷേത്രങ്ങളിൽ ഉയർത്താറില്ലെന്ന് ബിജെപി പ്രതികരിച്ചു.കാവുകുന്ന് ഭഗവതി ക്ഷേത്രവേലയ്ക്കിട ദേവിക്ക് ഗാനാർച്ചനയുമായി വീണ്ടും വിപ്ലവ ഗാനവും,വെഞ്ചാമരത്തിന് പകരം ചെഗ്വേരയുടെ കൊടിയും..
0
ഞായറാഴ്ച, ഏപ്രിൽ 20, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.