കവന്‍ട്രി: കെയര്‍ വിസ അനുവദിക്കണമെങ്കില്‍ വാര്‍ഷിക അടിസ്ഥാന ശമ്പളം 25,000 കടന്നിരിക്കണം എന്ന നിബന്ധന മറ്റന്നാള്‍ മുതല്‍ പ്രാബല്യത്തില്‍ ആകുകയാണ്.
കെയര്‍ വിസക്കാര്‍ക്ക് കുടുംബത്തെ കൊണ്ട് വരാനുള്ള ആശ്രിത വിസകള്‍ ഇല്ലാതായതോടെ മലയാളികളില്‍ നല്ല പങ്കിനും കെയര്‍ വിസ മോഹം നഷ്ടമായിരുന്നെങ്കിലും നഴ്സിംഗ് യോഗ്യത ഉള്ളവര്‍ക്ക് കെയര്‍ വിസയില്‍ എത്തിയാലും പിന്നീട് നഴ്സ് ആയും അതിനു ശേഷം കുടുംബത്തെയും കൊണ്ടുവരാം എന്ന താത്കാലിക ആശ്വാസവും പുതിയ നിബന്ധനയോടെ ആവിയാകും.കെയര്‍ ജോലിക്ക് യുകെയില്‍ നിന്നും മാത്രം ആളുകളെ കണ്ടെത്തുക എന്ന നയമാണ് സര്‍ക്കാര്‍ പടിപടിയായി നടപ്പാക്കുന്നത് എന്ന് വ്യക്തം. ഈ നയം ഏപ്രില്‍ ഒന്‍പതു മുതലുള്ള വിസ ആപ്ലിക്കേഷനിലാണ് ബാധകമാകുക എന്ന് ഒരു ഭാഗത്തു സര്‍ക്കാര്‍ പറയുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ നാലിന് ശേഷമുള്ള വിസ അപേക്ഷകള്‍ക്ക് പ്രയാസമായി തീരും എന്ന് മറുഭാഗത്തും നിരീക്ഷണമുണ്ട്.
ഇത്തരത്തില്‍ ഉള്ള നിബന്ധനയും ബാധകമല്ലാത്ത, ഒന്നര വര്‍ഷം മുന്‍പ് ബാന്‍ഡ് 2 കെയര്‍ അസിസ്റ്റന്റ് ആയി നിയമിക്കപ്പെട്ട നഴ്സിംഗ് ക്വാളിഫിക്കേഷനുള്ള മലയാളി ജീവനക്കാരിക്ക് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയത് ഞെട്ടിക്കുന്ന നടപടിയായി വിലയിരുത്തപ്പെടുകയാണ്.
തീര്‍ച്ചയായും വിസ പുതുക്കാന്‍ യോഗ്യതയുള്ള കെയര്‍ അസിസ്റ്റന്റ് ജീവനക്കാരിയോടാണ് ഈ മാസം ഏപ്രില്‍ 19 മുതല്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യത ഉണ്ടെങ്കിലും പുതിയ സാലറി ത്രെഷോള്‍ഡ് ആയ 25,000 പൗണ്ടിലേക്ക് ശമ്പളം എത്താത്തതിനാല്‍ ട്രസ്റ്റ് വിസ പുതുക്കാന്‍ ബാധ്യസ്തരല്ല എന്ന് അറിയിച്ചിരിക്കുന്നത്.
വാസ്തവത്തില്‍ എന്‍എച്ച്എസില്‍ അജണ്ട ഫോര്‍ ചേഞ്ച് അനുസരിച്ചുള്ള ശമ്പള പരിഷ്കരണം വൈകുന്നതിനാലാണ് അടിസ്ഥാന ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത്തരം നിയമ കുരുക്കില്‍ പെടേണ്ടി വരുന്നത്.
ഇത് ചൂണ്ടിക്കാട്ടി നിലവില്‍ ജോലി ചെയ്യുന്നവരെ സാലറി ത്രെഷോള്‍ഡിന്റെ പുതിയ റൂള്‍ ബാധകമാകാതിരിക്കാന്‍ സര്ക്കാകര് ഇടപെടണം എന്ന് കാണിച്ചു ആര്‍സിഎന്‍, യൂനിസണ് എന്നീ തൊഴില്‍ സംഘടനകള്‍ കത്ത് എഴുതിയിരിക്കവെയാണ് നിയമത്തിലെ പഴുതു എടുത്തു കാട്ടി ബ്രിസ്റ്റോള്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ തല തിരിഞ്ഞ നടപടി.
റൂളിലെ നൂലാമാലകള്‍ നോക്കാതെ ശമ്പളത്തിലെ അക്കങ്ങള്‍ മാത്രം നോക്കി തീരുമാനം എടുക്കുന്ന വകുപ്പ് മേധാവികള്‍ മൂലം ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും എന്ന സാഹചര്യം സംജാതമാകും.പിരിച്ചു വിടല്‍ നോട്ടീസ് ലഭിച്ച കുടുംബം നിയമ നടപടികളിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഇവരുടെ വിശദാംശങ്ങള്‍ വെളിപ്പടുത്താത്തത്. സമാന സാഹചര്യം നേരിടുന്നവര്‍ക്ക് സൗജന്യമായി നിയമ സഹായം നല്‍കാനുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് യുകെയിലെ മറ്റ് മലയാളികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.