കോട്ടയം: കുടുംബ പ്രശ്നം കാരണമുള്ള ആത്മഹത്യകൾ സംസ്ഥാനത്ത് കൂടുന്നു. ഈവർഷം 1847 പേരാണ് ഇത്തരത്തിൽ ജീവനൊടുക്കിയത്. കഴിഞ്ഞവർഷം ഇത് 10,779 പേരായിരുന്നു.
സംസ്ഥാനത്ത് ദിവസവും 500ലേറെ ആത്മഹത്യാശ്രമവും നടക്കുന്നുണ്ട്. കുടുംബത്തോടെ ജീവനൊടുക്കുന്ന സംഭവങ്ങളും കൂടി.2022ൽ 8,490 പേരാണ് ആത്മഹത്യ ചെയ്തത്. 2023ൽ ഇത് 10,972 ആയി. പുരുഷന്മാരിലെ ആത്മഹത്യാ നിരക്ക് സ്ത്രീകളിലേതിനേക്കാൾ നാല് മടങ്ങ് കൂടുതലാണ്. എന്നാൽ ആത്മഹത്യാ പ്രവണത കൂടുതൽ സ്ത്രീകളിലാണ്. കൂടുതലും തൂങ്ങിമരണമാണ്.ഗൃഹനാഥൻമാരുടെ മദ്യപാനം, ശാരീരിക ഉപദ്രവം, അവിഹിതം, സംശയം, ഈഗോ, കുടുംബം നോക്കാത്ത അവസ്ഥ എന്നിവയാണ് കുടംബ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. കോട്ടയം ഏറ്റുമാനൂരിൽ രണ്ട് മാസത്തിനിടെ രണ്ട് സ്ത്രീകൾ പെൺകുട്ടികളുമായി ട്രെയിന് മുന്നിൽ ജീവനൊടുക്കിയിരുന്നു.
സാമ്പത്തിക പ്രതിസന്ധി, വർദ്ധിക്കുന്ന ലഹരി ഉപയോഗം, പ്രണയ നൈരാശ്യം, തൊഴിൽ സമ്മർദ്ദം, ഓൺലൈൻ ഗെയിം എന്നിവയും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ട്. കൗൺസലിംഗ് സെന്ററുകളിലെത്തുന്ന കൗമാരക്കാരുടേയും യുവാക്കളുടേയും എണ്ണം കൂടി.
ജില്ലതിരിച്ച് 2025ലെ ആത്മഹത്യ കണക്ക്
തിരുവനന്തപുരം-76
കൊല്ലം-261
പത്തനംതിട്ട-63
ആലപ്പുഴ-140
കോട്ടയം-42
ഇടുക്കി-89
എറണാകുളം-190
തൃശൂർ-212
പാലക്കാട്-195
മലപ്പുറം-132
കോഴിക്കോട്-160
വയനാട്-55
കണ്ണൂർ-159
കാസർകോട്-73
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.