കേറിവാടാ മക്കളെ,ഇന്ത്യൻ വിദ്യാർഥികൾക്കും കുടിയേറ്റക്കാർക്കും വമ്പൻ നേട്ടം..!

ഒട്ടാവ; കാനഡയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഫെഡറൽ മിനിമം വേതന നിരക്ക് സർക്കാർ വർധിപ്പിച്ചു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ തീരുമാനം ബാങ്കിങ്, ഗതാഗതം, ടെലികോം വ്യവസായം തുടങ്ങി ഫെഡറൽ നിയന്ത്രണത്തിലുള്ള കാനഡയിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും ഗുണം ചെയ്യും.

വേതനം മണിക്കൂറിന് 17.30 കനേഡിയൻ ഡോളറായിരുന്നത് 2.4 ശതമാനം വർധിപ്പിച്ച് 17.75 ഡോളറായാണ് ഉയർത്തിയത്. കാനഡയുടെ വാർഷിക ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും ഏപ്രിൽ 1ന് മുൻ വർഷത്തെ അപേക്ഷിച്ച് ഫെഡറൽ മിനിമം വേതന നിരക്ക് ക്രമീകരിക്കാറുണ്ട്.

"ഫെഡറൽ മിനിമം വേതനം കനേഡിയൻ തൊഴിലാളികൾക്കും ബിസിനസുകൾക്കും ഒരുപോലെ സ്ഥിരതയും ഉറപ്പും നൽകുന്നു. കൂടാതെ രാജ്യത്തുടനീളമുള്ള വരുമാന അസമത്വം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. 

ഇന്നത്തെ വർധനവ് കൂടുതൽ ന്യായമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ്" – കാനഡയുടെ തൊഴിൽ, തൊഴിൽ ശക്തി വികസനം, തൊഴിൽ മന്ത്രി സ്റ്റീവൻ മക്കിന്നൻ  പറഞ്ഞു. ഈ മാറ്റം കനേഡിയൻ പൗരന്മാർക്കും കുടിയേറ്റക്കാർക്കും ഒരുപോലെ ബാധകമാണ്. പുതിയ നിരക്ക് അനുസരിച്ച് ശമ്പളം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴിലുടമകളോട് അവരുടെ പേറോൾ സംവിധാനങ്ങൾ പുതുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റേണുകൾ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും പുതുക്കിയ ശമ്പളം ലഭിക്കണം.

45 സെന്റിന്റെ ഈ വർധനവ് ഫെഡറൽ നിയന്ത്രിത മേഖലയിലെ ഏകദേശം 26,000 തൊഴിലാളികൾക്ക് ഗുണം ചെയ്യും. വർഷങ്ങളായി വർധിച്ചു വരുന്ന പണപ്പെരുപ്പത്തിനനുസരിച്ച് വേതനം നിലനിർത്താനുള്ള കാനഡയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. വർധിച്ചുവരുന്ന പണപ്പെരുപ്പം ജസ്റ്റിൻ ട്രൂഡോ സർക്കാരിനെതിരായ പ്രധാന വിമർശനങ്ങളിൽ ഒന്നായിരുന്നു. 2025ലെ കനേഡിയൻ തിരഞ്ഞെടുപ്പിൽ പാർട്ടികൾ പ്രചാരണം നടത്തുമ്പോൾ ഇതൊരു പ്രധാന വിഷയമായി ഉയർന്നു വന്നിട്ടുണ്ട്.


ഫെഡറൽ വർധനവിന് പുറമെ, പണപ്പെരുപ്പം മൂലം ബുദ്ധിമുട്ടുന്ന തൊഴിലാളികളെ സഹായിക്കാൻ കുറഞ്ഞത് നാല് പ്രവിശ്യകളും അവരുടെ മിനിമം വേതനം വർധിപ്പിക്കുന്നുണ്ട്. ഇമിഗ്രേഷൻ കൺസൾട്ടിങ് സ്ഥാപനമായ ഇമ്മിഗ്രകാനഡയുടെ റിപ്പോർട്ട് അനുസരിച്ച്, നോവ സ്കോട്ടിയ മണിക്കൂറിന് 15.30 ഡോളറിൽ നിന്ന് 15.65 ഡോളറായും, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ 15.60 ഡോളറിൽ നിന്ന് 16.00 ഡോളറായും, ന്യൂ ബ്രൺസ്‌വിക്ക് 15.30 ഡോളറിൽ നിന്ന് 15.65 ഡോളറായും, യൂക്കോൺ 17.59 ഡോളറിൽ നിന്ന് 17.94 ഡോളറായും വേതനം വർധിപ്പിക്കും.

കാനഡയിലെ ഇന്ത്യക്കാർ വർധിച്ചു വരുന്ന ഭക്ഷണത്തിന്റെയും ജീവിതച്ചെലവുകളുടെയും പശ്ചാത്തലത്തിൽ ഈ വേതന വർധനവ് കാനഡയിലെ നിരവധി ഇന്ത്യൻ കുടിയേറ്റക്കാർക്ക് ആശ്വാസം നൽകും. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ 2021 ലെ സെൻസസ് അനുസരിച്ച്, കാനഡയിലെ ജനസംഖ്യയുടെ 3.7 ശതമാനം, അതായത് ഏകദേശം 1.3 ദശലക്ഷം ആളുകൾ ഇന്ത്യയിൽ നിന്നുള്ളവരാണ്. 

ഉന്നത വിദ്യാഭ്യാസം നേടാൻ ഇന്ത്യൻ വിദ്യാർഥികൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് കാനഡ. അവരിൽ പലരും അധിക വരുമാനം നേടാനായി ഫെഡറൽ നിയന്ത്രിത മേഖലകളിൽ ഇന്റേൺഷിപ്പ് ചെയ്യാറുണ്ട്. ഈ നീക്കം ഈ വിദ്യാർഥികൾക്കും ഗുണം ചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !