പാലാ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ടും മരണമടഞ്ഞവരുടെ ഉറ്റവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നും പാലാ പൗരാവകാശ സംരക്ഷണ സമിതി പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ സങ്കടധര്‍ണ്ണ നടത്തി.
ഭീകരവാദികളായ പാകിസ്ഥാനെ വിമര്‍ശിച്ചും കേന്ദ്ര ഗവണ്മെന്റിന്റെ ശ്രദ്ധക്ഷണിച്ചുകൊണ്ടുമുള്ള പ്ലാകാര്‍ഡുകളും ഉയര്‍ത്തിയിരുന്നു. ധര്‍ണ്ണ സമരം യു.ഡി.എഫ്. ചെയര്മാന് പ്രൊഫ. സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് അദ്ധ്യക്ഷത വഹിച്ചു.എന്‍. സുരേഷ്, മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, എം.പി. കൃഷ്ണന്‍നായര്‍, ടോണി തൈപ്പറമ്പില്‍, ഷോജി ഗോപി, താഹ തലനാട്, ടോം നല്ലനിരപ്പേല്‍, പ്രശാന്ത് വള്ളിച്ചിറ, ഷൈല ബാലു, കിരണ്‍ അരീക്കല്‍, ബേബി കീപ്പുറം, ഇസി വള്ളിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.