മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി 30 താമത് വർഷത്തിലേക്ക്.

പാലാ: മൂന്ന് ദശകങ്ങളിലായി പാലായുടെ മണ്ണിൽ സവിശേഷ ശോഭയോടെ തല ഉയർത്തി നിൽക്കുന്ന കലാ സാംസ്കാരിക കൂട്ടായ്മയാണ് മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി.1993 മാർച്ച് 31 ന് നാടകാചാര്യൻ എൻ എൻ പിള്ള ഉദ്ഘാടനം ചെയ്ത മീനച്ചിൽ ഫാസ് കലയുടെ വഴിയിൽ അനുസ്യൂതം തുടരുകയാണ്.

എണ്ണത്തിലേറെയുള്ള കലാകാരന്മാർക്ക് വേദികൾ ഒരുക്കുകയും പുതു തലമുറക്ക് സാംസ്കാരികമായ അവബോധം നൽകുകയും ചെയ്യുന്ന ഫൈൻ ആർട്സ് സൊസൈറ്റി 30 വർഷത്തിൻ്റെ യൗവനവുമായി വിവിധങ്ങളായ കർമ പരിപാടികൾക്ക് ഈ കലാ വർഷവും തുടക്കം കുറിക്കുകയാണ്.

2025 ഏപ്രിൽ 24 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയർമാൻ തോമസ് പീറ്റർ മുഖ്യാതിഥി ആയിരിക്കും. ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡൻ്റ് അഡ്വ.രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിക്കും.സമ്മേളനത്തിന് ശേഷം ഈ വർഷത്തെ ആദ്യത്തെ പരിപാടി അമ്പലപ്പുഴ അക്ഷരജ്വാല അവതരിപ്പിക്കുന്ന നാടകം ' അനന്തരം 'അരങ്ങേറും.

പ്രസിഡൻ്റ് അഡ്വ.രാജേഷ് പല്ലാട്ട്,സെക്രട്ടറി ബെന്നി മൈലാടൂർ,ബൈജു കൊല്ലംപറമ്പിൽ, വി. എം.അബ്ദുള്ള ഖാൻ,ഷിബു തേക്കേമറ്റം,ഉണ്ണി കുളപ്പുറം എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !