ലണ്ടൻ; രണ്ടു വർഷം മുൻപ് ബെംഗളൂരുവിൽനിന്ന് ബ്രിട്ടനിലെത്തിയ സജി ചാക്കോ (52) ബ്രാഡ്‌ഫോർഡിൽ അന്തരിച്ചു.
ലീഡ്‌സിലെ എൽജിഐ ഹോസ്പിറ്റലിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബ്രാഡ്‌ഫോർഡ് ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു.പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലീഡ്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
ഭാര്യ ജൂലി ബ്രാഡ്‌ഫോർഡ് ബിആർഐ ഹോസ്പിറ്റലിൽ നഴ്‌സാണ്. ഇവർക്ക് പതിനാറും പതിമൂന്നും വയസ്സുള്ള രണ്ട് പെൺകുട്ടികളുണ്ട്. സംസ്കാരം പിന്നീട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.